തിരുവനന്തപുരം: എഴുത്തുകാരനും കവിയുമായ റജി മഞ്ഞമാങ്കൽ രചിച്ച പുതിയ കവിതാസമാഹാരം ‘ഉന്മീലിതം’ പ്രകാശനം ചെയ്തു. വിസ്മയസ്മാക്സ് സെന്റർ ഫോർ ആർട്ട് ആൻഡ് കൾച്ചറൽ സ്റ്റഡീസ് (Vismayasmax Center for Art and Cultural Studies) ഹാളിൽ വെച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.
കേരള മുൻ ചീഫ് സെക്രട്ടറിയും കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാനുമായ ഡോ. വി. പി. ജോയ് IAS പുസ്തകപ്രകാശനം നിർവ്വഹിച്ചു. മാധ്യമപ്രവർത്തകനും എഴുത്തുകാരനും സി.എ.സി.എസ് ചെയർമാനുമായ ശ്രീ. പ്രദീപ് പനങ്ങാട് ആദ്യപ്രതി ഏറ്റുവാങ്ങി.
കവിയും സാംസ്കാരിക പ്രവർത്തകനുമായ ശ്രീ. ജി. എസ്. ജയചന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ശ്രീ. ജിബി പി. എബ്രഹാം സ്വാഗതം ആശംസിച്ചു. പ്രസാധകരായ സൂര്യറാന്തൽ ബുക്സിനു വേണ്ടി ശ്രീ. കല്ലാർ ഗോപകുമാർ പ്രസാധകക്കുറിപ്പ് പങ്കുവെച്ചു.
കവിയും നടനുമായ ശ്രീ. അംബിദാസ് കെ. കാരറ്റ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് ഗ്രന്ഥകർത്താവ് റജി മഞ്ഞമാങ്കൽ മറുപടി പ്രസംഗം നടത്തി. സി.എ.സി.എസ് ജനറൽ സെക്രട്ടറി ശ്രീ. ആർ. എസ്. അജിത് ചടങ്ങിന് നന്ദി രേഖപ്പെടുത്തി. സാംസ്കാരിക-സാഹിത്യ രംഗത്തെ പ്രമുഖർ ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
