ആക്കുളത്തുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ്(നിഷ്) ലെ കേൾവിക്കുറവുള്ള കുഞ്ഞുങ്ങളുമായി ചേർന്ന് പരിസ്ഥിതി ദിനം ആചരിച്ചു. ഔഷധസസ്യ തൈനടൽ, തൈ വിതരണം, പരിസ്ഥിതി പാഠം, സ്നേഹസംഗമം എന്നിവയോടു കൂടിയാണ് പരിപാടി നടന്നത് . ആരോഗ്യ ഭാരതീകാര്യകർത്താക്കൾ, നിഷിലെ ഡയറക്ടർ, അദ്ധ്യാപകർ, കുഞ്ഞുങ്ങൾ, സ്ഥാപനത്തിലെ മറ്റ് ജോലിക്കാർ, രക്ഷകർത്താക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
പരിസ്ഥിതി വാരാചരണത്തിൻ്റെ ഭാഗമായി ശാസ്തമംഗലം ഇടപ്പഴഞ്ഞി ശ്രീകുമാര രാമം ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ വൃക്ഷതൈ നടലും ഹരിതകർമസേന അംഗങ്ങളെ ആദരിക്കലും നടന്നു. ഹരിത കേരളത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഹരിതകർമസേന അംഗങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ചു
ആരോഗ്യഭാരതീ കാര്യകർത്താക്കളായ
ഡോക്ടർ രഘു, ബാബു, ഗോപകുമാർ, സൂരജ് കുമാർ, മോഹൻ കുമാർ എന്നിവരും ശാസ്തമംഗലം വാർഡ് കൗൺസിലർ ശ്രീമതി ആർ ശ്രീലേഖ, ജഗതി വാർഡ് കൗൺസിലർ ശ്രീമധു, മുൻ കൗൺസിലർ ശ്രീമതി ഷീജ, ക്ഷേത്രം സെക്രട്ടറി ഗോപകുമാർ, മറ്റ് ക്ഷേത്രം ഭാരവാഹികൾ, സിനിമ ഡയറക്ടർ ശ്രീ ശ്രീവല്ലഭൻ എന്നിവരും പരിപാടികളിൽ പങ്കെടുത്തു.
പട്ടം, മരപ്പാലത്ത് മാങ്കുളം ലെയിനിൽ താമസിക്കുന്ന ഗോസംരക്ഷകനും ദിവ്യാംഗനുമായ ശ്രീ അനിലിനെ അദ്ദേഹത്തിൻ്റെ വീട്ടിൽ വച്ച് പൊന്നാട അണിയിച്ച് ആദരിച്ചു. പരമ്പരാഗതമായി കഴിഞ്ഞ എഴുപത്തിഅഞ്ച് വർഷമായി ഈ കുടുംബം ഗോസംരക്ഷകരും പശുവളർത്തൽ ജീവിതമാർഗമായി സ്വീകരിച്ചവരുമാണ്
തളിയിലുള്ള അമ്മമാരുടെ കൂട്ടായ്മയിൽ പാരിസ്ഥിതിക പ്രശ്‌നങ്ങളും ആരോഗവും, ആരോഗ്യകരമായ പരിസ്ഥിതി സംരക്ഷണ മാർഗ്ഗങ്ങൾ, നിത്യേന ആചരിക്കപ്പെടേണ്ടവ, പ്രത്യേകദിനങ്ങളിൽ ആചരിക്കപ്പെടേണ്ടവ എന്നീ വിഷയങ്ങളിൽ ബോധവൽക്കരണ പ്രഭാഷണം നടത്തി. അതിനു ശേഷം എല്ലാവർക്കും, ആരോഗ്യഭാരതീ ഔഷധസസ്യതൈകൾ വിതരണം ചെയ്തു.
