കേന്ദ്ര നാഡീവ്യവസ്ഥയെ ബാധിക്കുന്ന ഒരു നാഡീവ്യവസ്ഥ രോഗമായ മൾട്ടിപ്പിൾ സ്ക്ലിറോസിസ്( എം എസ്) നെക്കുറിച്ചുള്ള അവബോധം വളർത്തുവാനായി എല്ലാ വർഷവും മെയ് 30 എം എസ് ദിനമായി ആചരിക്കപ്പെടുന്നു ആളുകൾക്ക് നേരത്തേയുള്ള രോഗനിർണ്ണയം, ചികിത്സ എന്നിവ ലഭ്യമാകാൻ ഈ ദിനാചരണം നമ്മെ സഹായിക്കുന്നു. ഈ ദിനം മിഥ്യാധാരണകളെ ഇല്ലാതാക്കിക്കൊണ്ടു്
ആഗോള അവബോധം വളർത്തി രോഗികൾക്ക് ഉറച്ച സാമൂഹിക പിന്തുണ പ്രദാനം ചെയ്യുന്നു. ഈ വർഷത്തെ പ്രമേയം”നാവിഗേറ്റ് എം എസ് ടുഗെദർ” എന്നതാണ്.
*കാരണങ്ങൾ*
എം എസ് ഒന്നിലധികം ഘടകങ്ങൾ ഉൾപ്പെടുന്ന ഒരു സങ്കീർണ്ണ രോഗമാണ്
*ജനിതക സംവേദന
ക്ഷമത
*വൈറൽ അണുബാധകൾ… ഇ ബി വൈറസ്, ജനിതക
സാദ്ധ്യതയുള്ളവരിൽ കാരണമാകാം
*ഓട്ടോ ഇമ്മ്യൂൺ ട്രിഗർ… മയലിൻ കവചത്തിന് ഇൻഫ്ലമേഷൻ ഉണ്ടാക്കുന്നു
*വിറ്റാമിൻ ഡിയുടെ കുറവ്… സൂര്യപ്രകാശത്തിൻ്റെ കുറവ് രോഗസാദ്ധ്യത കൂട്ടുന്നു
*പുകവലിയും പാരിസ്ഥിതിക ഘടകങ്ങളും.
*വ്യത്യസ്‌ത തരങ്ങൾ*
*ക്ലിനിക്കലി ഐസൊലേറ്റഡ് സിൻഡ്രോം
*റിലാപ്‌സിംഗ്- റെമിറ്റിംഗ് എം എസ്
*സെക്കണ്ടറി പ്രൊഗ്രസീവ് എം എസ്
*പ്രൈമറി പ്രൊഗ്രസ്സീവ് എം എസ്
*ലക്ഷണങ്ങൾ*
*കാഴ്ച്ച പ്രശ്നങ്ങൾ.. മങ്ങിയ കാഴ്ച്ച, ഇരട്ട കാഴ്ച്ച, അന്ധത
*സ്ഥിരമായ ക്ഷീണം
*പേശി ബലഹീനത..
കൈകാലുകൾ ചലിപ്പിക്കാൻ ബുദ്ധിമുട്ട്, പേശികളുടെ കാഠിന്യം, സങ്കോചം
ചിന്ത ,ഓർമ്മ, ഏകാഗ്രത, എന്നിവയിലെ മാറ്റം, വിഷാദം, ഉത്കണ്ഠ
*സന്തുലിതാവസ്ഥ ഇല്ലായ്മ
*ചികിത്സ*
രോഗലക്ഷണങ്ങൾ നിയന്ത്രിക്കുവാനും രോഗവർദ്ധനവ് നിയന്ത്രിക്കുവാനും വേണ്ടിയാണ് പ്രധാനമായും ചികിത്സ നിശ്ചയിക്കുന്നത്. രോഗലക്ഷണ നിയന്ത്രണം, രോഗ പരിഷ്‌കരണ ചികിൽസകൾ, കീമോതെറാപ്പി, വിവിധ ശസ്ത്രക്രിയകൾ എന്നിവയാണ് ചികിത്സാരീതികൾ
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാനായി പോഷക സമൃദ്ധമായ ഭക്ഷണവും വ്യായാമവും ശീലമാക്കുക, വൈറൽ അണുബാധ വരാതെ ശ്രദ്ധിക്കുക, വിറ്റാമിൻ ഡി യുടെ അളവ് കൃത്യമാക്കുക, ശരിയായ അളവിൽ സൂര്യപ്രകാശം ഏൽക്കുക.
ഡോക്ടർ രഘു,
സംസ്ഥാന ഉപാദ്ധ്യക്ഷൻ,
ആരോഗ്യഭാരതീ
കേരളം
