പത്രവിതരണത്തോടൊപ്പം പഠനവും അമ്മുവിന്റെ A+ന് സ്വർണ്ണതിളക്കം1 min read

കൊച്ചി:എസ്‌എസ്‌എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വണ്ണപ്പുറം പാറയ്ക്കല്‍ അമ്മുവിന്റെ വിജയത്തിന് തിളക്കമേറെ.
രാവിലെ അഞ്ചരയ്ക്ക്, പത്രം വിതരണം ചെയ്തുകൊണ്ടാണ് ഈ കുട്ടിയുടെ ദിവസം തുടങ്ങുന്നത്. അത് ഏഴിന് കഴിയും. തുടർന്നാണ് സ്കൂളില്‍ പോയിരുന്നത്. അമ്മുവിന് ഇത് വെറും ജോലിയല്ല. പത്രവായനയോടുള്ള കമ്പവും ചെറിയ വരുമാനം നേടി, കൂലിപ്പണിക്കാരായ അച്ഛനും അമ്മയ്ക്കും തുണയാകണമെന്ന ആഗ്രഹവുമാണ് ഈ തൊഴില്‍ തിരഞ്ഞെടുക്കാൻ കാരണമെന്ന് അമ്മു പറഞ്ഞു.

വണ്ണപ്പുറം എസ്‌എൻഎംവിഎച്ച്‌ എസ് എസിലായിരുന്നു പഠനം. കൂവപ്പുറം പ്ലാന്റേഷൻ കവലയിലാണ് പത്രം വിതരണംചെയ്യുന്നത്. തിരികെ വിട്ടിലെത്തി ഭക്ഷണവും കഴിച്ച്‌ സ്കൂളിലേക്ക് പോകും. വൈകീട്ടാണ് പഠനം. രാത്രി പത്തുവരെ പഠിക്കും.

അച്ഛൻ സതീശനും അമ്മ സതിയും ചേച്ചി ആതിരയും പഠിക്കാൻ എല്ലാ സഹായവും നല്‍കുന്നു.

Leave a Reply