ടീം വി ഡി റെഡി.. സത്യപ്രതിജ്ഞ നാളെ1 min read

തിരുവനന്തപുരം :വി ഡി സതീശൻ ടീം നാളെ സത്യപ്രതിജ്ഞ ചെയ്യും.

വി.ഡി. സതീശന്റെ 21 അംഗ മന്ത്രിസഭയില്‍ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയാകും. ധന വകുപ്പ് മുഖ്യമന്ത്രി വി.ഡി. സതീശനു തന്നെ. കോണ്‍ഗ്രസിന്റെ ഇതുവരെ തീരുമാനായ മന്ത്രിമാരുടെ പട്ടിക പുറത്ത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, കെ മുരളീധരന്‍, എ.പി അനില്‍കുമാര്‍, പി.സി. വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം ലിജു, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ചാണ്ടി ഉമ്മന്‍ എന്നിവര്‍ മന്ത്രിമാരാകും. മുഖ്യമന്ത്രി ഉള്‍പ്പെടെ കോണ്‍ഗ്രസിനു 12 മന്ത്രിമാരുണ്ടാകും. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും കോണ്‍ഗ്രസിനാണ്. എന്‍. ശക്തന്‍ സ്പീക്കറാകും.

കേരളാ കോണ്‍ഗ്രസിന് ഒരു മന്ത്രിയും ചീഫ് വിപ്പ് സ്ഥാനവും നൽകാമെന്ന കോൺഗ്രസ് നിർദ്ദേശം പാർട്ടി തള്ളി.
രണ്ടു മന്ത്രിമാര്‍ വേണമെന്ന് കേരളാ കോൺഗ്രസ് നിലപാടെടുത്തു.
ആര്‍എസ്പി, കേരള കോണ്‍ഗ്രസ് ജേക്കബ്, സിഎംപി എന്നീ കക്ഷികള്‍ക്ക് ഓരോ മന്ത്രിമാര്‍ വീതം. ഷിബു ബേബി ജോണ്‍, അനൂപ് ജേക്കപ്, സി.പി. ജോണ്‍ എന്നിവര്‍ മന്ത്രിമാരാകുമെന്നാണ് ഏകദേശ ധാരണ. അനൂപ് ജേക്കബിനും മാണി സി. കാപ്പനും രണ്ടര വര്‍ഷം വീതം എന്ന ടേം വ്യവസ്ഥയനുസരിച്ചു മന്ത്രിസ്ഥാനം നല്‍കാമെന്ന നിര്‍ദേശം ഇരുവരും തള്ളി.