ബലിദാനികളുടെ വീട്ടിലെത്തി കഴക്കൂട്ടം എംഎൽഎ വി.മുരളീധരൻ1 min read

 

തിരുവനന്തപുരം :കഴക്കൂട്ടം എംഎൽഎ വി.മുരളീധരൻ ബലിദാനികളുടെ വീട്ടിൽ സന്ദർശനം നടത്തി. സിപിഎം ആക്രമണത്തിൽ കൊല്ലപ്പെട്ട ചെറുവയ്ക്കൽ ഗംഗാധരൻ നായരുടെയും കല്ലമ്പള്ളി രാജേഷിന്റെയും വീടുകളിലാണ്
വി.മുരളീധരൻ സന്ദർശനം നടത്തിയത്. ബലിദാനികളുടെ ചിത്രത്തിൽ അദ്ദേഹം പുഷ്പാർച്ചന നടത്തി. തിരുവനന്തപുരം ജില്ലയിൽ പാർട്ടി കെട്ടിപ്പടുക്കാൻ ജീവൻ നൽകിയവരാണ് ഗംഗാധരൻ നായരും രാജേഷുമെന്ന് വി.മുരളീധരൻ പറഞ്ഞു. ധീര ബലിദാനികളുടെ ജീവത്യാഗത്തിൻ്റെ വില കൂടിയാണ് കേരളത്തിലെ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി കൈവരിച്ച വലിയ വിജയമെന്നും സന്ദർശന ശേഷം എംഎൽഎ പ്രതികരിച്ചു. പിണറായിയുടെ ദുർഭരണത്തിന് മാത്രമല്ല അന്ത്യം കുറിക്കുന്നതെന്നും സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന് കൂടിയാണ് അന്ത്യമായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.