തിരുവനന്തപുരം പ്രസ് ക്ലബ് സ്‌പോര്‍ട്‌സ് ഡേ മേയർ വി വി രാജേഷ് ഉത്ഘാടനം ചെയ്തു1 min read

 

തിരുവനന്തപുരം പ്രസ് ക്ലബ് സ്‌പോര്‍ട്‌സ് ഡേ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്നു. മേയര്‍ വി വി രാജേഷ് ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് എസ് ശ്രീകേഷ് അധ്യക്ഷനായി. സെക്രട്ടറി പി ആര്‍ പ്രവീണ്‍ സ്വാഗതം പറഞ്ഞു. ട്രഷറര്‍ വി വിനീഷ്, വൈസ് പ്രസിഡന്റ് കോവളം സതീഷ്, സ്‌പോര്‍ട് കമ്മിറ്റി ചെയര്‍മാന്‍ ജോയ് നായര്‍, കണ്‍വീനര്‍ ജി സജിത് എന്നിവര്‍ പങ്കെടുത്തു.

അംഗങ്ങളും കുടുംബാംഗങ്ങളുമടക്കം നാനൂറോളം പേര്‍ പങ്കെടുത്തു. വിജയികള്‍ക്ക് മെഡലുകളും കാഷ്‌പ്രൈസുകളും സമ്മാനിച്ചു.