തിരുവനന്തപുരം :കോർപറേഷന്റെയും മേയറുടേയും പ്രതിച്ഛായ തകർക്കുന്ന രീതിയിൽ അടിസ്ഥാനരഹിതവും അപകീർത്തികരവുമായ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച എസ്.പി. ദീപക്കിനെതിരെ, നിയമനടപടികളുടെ ഭാഗമായി തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ് ഇന്ന് വക്കീൽ നോട്ടീസ് അയച്ചു.
ഇക്കഴിഞ്ഞ ഒക്ടോബർ 4-ന് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് എസ്.പി. ദീപക് മേയർക്കും അദ്ദേഹത്തിന്റെ ഓഫീസിനുമെതിരെ തികച്ചും കള്ളവും വിദ്വേഷജനകവുമായ ആരോപണങ്ങൾ ഉന്നയിച്ചത്. ഈ വ്യാജ ആരോപണങ്ങളിലൂടെ മേയറുടെ വ്യക്തിത്വത്തിനും തിരുവനന്തപുരം കോർപ്പറേഷൻ എന്ന ഭരണഘടനാ സ്ഥാപനത്തിനും വരുത്തിവെച്ച അപമാനത്തിനും നഷ്ടങ്ങൾക്കും പരിഹാരമായി, നോട്ടീസ് കൈപ്പറ്റി 15 ദിവസത്തിനകം 5 കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം ദീപക്കിനെതിരെ ശക്തമായ സിവിൽ, ക്രിമിനൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ലീഗൽ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.
