കോളിളക്കം സൃഷ്ടിച്ച കേരളസർവ്വകലാശാല അസിസ്റ്റൻറ് നിയമന കേസ് പിൻവലിച്ചു1 min read

 

തിരുവനന്തപുരം :ഏറെ ഒച്ചപ്പാട് ഉണ്ടാക്കിയ 2005 ൽ നടന്ന കേരള യൂണിവേഴ്സിറ്റി അസിസ്റ്റൻറ് നിയമന പരീക്ഷ കേസ് ഹർജ്ജി ക്കാരൻ
പിൻവലിച്ചു.

ജസ്റ്റിസ്‌ അനിൽ കെ. നരേന്ദ്രൻ,ജസ്റ്റിസ്‌ മുരളി കൃഷ്ണൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിൽ ഇന്ന് ഹർജി പരിഗണനയ്ക്ക് വന്നപ്പോൾ ഹർജ്ജി പിൻവലിക്കുന്നതായി ഹർജിക്കാരന്റെ അഭിഭാഷകൻ അറിയിക്കുകയായിരുന്നു.
ഹർജികൾ തീർപ്പ് കൽപ്പിക്കുന്നതിൽ നീണ്ട കാലാവധി വന്നതും, നിയമനം ലഭിച്ചവരിൽ പലരും സർവീസിൽ നിന്നും വിരമിച്ചതുമായ സാഹചര്യത്തിലാണ് ഹജ്ജി പിൻവലിക്കുന്നതെന്ന് ഹർജിക്കാരൻ സുജിത് എസ്. കുറുപ്പിന്റെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു.
അസിസ്റ്റന്റ്മാരുടെ അഞ്ഞൂറോളം ഒഴിവുകൾ ഉണ്ടായിരുന്നു
വെങ്കിലും 140 പേരെ നിയമിച്ചപ്പോൾ സുജിത് കുറുപ്പ് ലോകായുക്തയിൽ ഫയൽ ചെയ്ത പരാതിയെ തുടർന്ന് പിന്നീടുള്ള നിയമനങ്ങൾ നിർത്തിവയ്ക്കുകയായിരുന്നു. എഴുത്ത് പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയവരെ അവസാന റാങ്ക് പട്ടികയിൽ താഴ്ന്ന റാങ്കിലേക്ക് മാറ്റിയതും പരീക്ഷ എഴുതിയ അൻപതിനായിര ത്തോളം പേരുടെ ഒ.എം.ആർ. ഉത്തരക്കടലാസുകൾ നശിപ്പിക്ക പെട്ടതു മായിരുന്നു ഹർജിക്കാരൻ ചോദ്യം ചെയ്തത്.തുടർന്നാണ് 2014 ൽ സർവ്വകലാശാല അനധ്യാപക നിയമനങ്ങൾ പിഎസ്സിക്ക് വിടാൻ ഉമ്മൻ‌ചാണ്ടി സർക്കാർ തീരുമാനിച്ചത്.

എഴുത്തു പരീക്ഷയിൽ ഉയർന്ന റാങ്ക് ലഭിച്ചിട്ടും ഇൻറർവ്യൂവിന് ശേഷം റാങ്ക് പട്ടികയിൽ ഇടം നേടാത്തവരിൽ ഇപ്പോൾ സംസ്ഥാന സർക്കാരിലെ ഒരു ഐഎഎസ് ഉദ്യോഗസ്ഥനു മുണ്ട്

ഹർജ്ജിക്കാരന് വേണ്ടി അഡ്വ:, നവനീത് കൃഷ്ണൻ ഹാജരായി.
സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയായിരുന്നു അസിസ്റ്റന്റ് നിയമന അഴിമതി പുറത്തെത്തിച്ചതും നിയമപോരാട്ടത്തിന് മുന്നിട്ടിറങ്ങിയതും.