സാംസ്‌കാരികോത്സവം: സംസ്കാര സാഹിതി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും1 min read

 

തിരുവനന്തപുരം: സംസ്ഥാന പ്രൊഫഷണൽ നാടകമത്സരത്തിന്റെയും സാംസ്‌കാരികോത്സവത്തിന്റെയും ഭാഗമായി സംസ്കാര സാഹിതി വിവിധ കലാ-സാംസ്‌കാരിക മത്സരങ്ങൾ സംഘടിപ്പിക്കും. ഒക്ടോബർ 8 മുതൽ 13 വരെ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ (വി.ജെ.ടി. ഹാൾ) വെച്ചാണ് മത്സരങ്ങൾ നടക്കുന്നത്.

നാടക ഗാനാലാപനം, റീൽ നിർമാണം, ഫോട്ടോഗ്രഫി, പെയിന്റിംഗ്, സ്റ്റാൻഡ്-അപ്പ്, കവിതാ പാരായണം, കരോക്കെ ഗാനാലാപനം തുടങ്ങിയ ഇനങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. 10 മുതൽ 30 വയസ്സുവരെയുള്ളവർക്കായി പ്രായവിഭാഗം അടിസ്ഥാനമാക്കി പ്രത്യേകം മത്സരങ്ങൾ നടത്തും.

മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഒക്ടോബർ 5-ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 94463 34288, 95622 43914 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.