കേന്ദ്രപദ്ധതികള്‍ നടപ്പാക്കാതെ പാഴാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രബജറ്റിനെതിരെ വ്യാജ പ്രചാരണം നടത്തുന്നു: രാജീവ് ചന്ദ്രശേഖര്‍1 min read

തിരുവനന്തപുരം: കേന്ദ്രപദ്ധതികള്‍ നടപ്പാക്കാതെ പാഴാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ബജറ്റിനെതിരെ വ്യാജ പ്രചാരണം നടത്തുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. നരേന്ദ്ര മോദി സര്‍ക്കാരിന്റെ പതിനൊന്നാമത് ബജറ്റ്, ഇന്ത്യയെ ഒരു ദുര്‍ബലമായ ഇക്കോണമിയില്‍ നിന്നും മാറ്റി, ലോകത്തിലെ നാലാം നമ്പര്‍ ഇക്കണോമിയായി മാറ്റിയതിന്റെ ഒരു പ്രതിഫലനമാണ്. ദീര്‍ഘകാല സാമ്പത്തികതന്ത്രങ്ങളുടെ ഫലമാണ് നമ്മള്‍ ഇന്ന് കാണുന്ന രാജ്യവികസനം, മാരാര്‍ജി ഭവനില്‍ മാധ്യമങ്ങളെ കണ്ടുകൊണ്ട് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

കേരളത്തിന് ഒന്നും കിട്ടിയിട്ടില്ല എന്ന് പറഞ്ഞ് പ്രചരണം നടത്തുന്ന ഇടത് സര്‍ക്കാരിനോട് എനിക്ക് പറയാനുള്ളത് ഇതുവരെ കഴിഞ്ഞ 10-11 ബജറ്റില്‍ കേരളത്തിന് വേണ്ടി എത്രയോ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഇതിനുമുമ്പ് എത്രയോ പദ്ധതികള്‍ കൊടുത്ത ഈ കേന്ദ്ര സര്‍ക്കാര്‍, ഇന്നും ആ പദ്ധതികള്‍ കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്നില്ല. പി.എം ആവാസ് യോജനയാണോ, ജല്‍ ജീവന്‍ മിഷന്‍ ആണോ, പി.എം ആയുഷ്മാന്‍ തുടങ്ങിയവ ഇതിന് ഉദാഹരണമാണ്. ഒന്നും കിട്ടുന്നില്ല എന്ന് പറഞ്ഞു നടക്കുന്ന ഇടത് സര്‍ക്കാരിനോട് എനിക്ക് ചോദിക്കാനുള്ളത്, നിങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തന്ന കാര്യങ്ങള്‍ എന്ത് കൊണ്ട് നിങ്ങള്‍ നടപ്പിലാക്കാക്കുന്നില്ല?
2017-ല്‍ എയിംസിനായി തമിഴ് നാട്ടിലെ മധുരയെയും കേരളത്തെയും തിരഞ്ഞെടുത്തത്തപ്പോള്‍, അന്നുമുതല്‍ ഇന്ന് വരെ ലാന്‍ഡ് അക്വിസിഷന്‍ ചെയ്യാത്ത സര്‍ക്കാരാണ് ഇടത് സര്‍ക്കാര്‍. 70 വയസ്സിന് മുകളിലുള്ളവര്‍ക്ക് പി.എം ആയുഷ്മാന്‍ പദ്ധതി സെന്‍ട്രല്‍ ഗവണ്‍മെന്റ് നല്‍കിയപ്പോള്‍, ഇതുവരെ ആര്‍ക്കും ലഭിക്കാത്ത സ്ഥിതിയാണ്. പി.എം ആവാസ് യോജന പദ്ധതിക്ക് ആവശ്യമായ ചെലവ് നല്‍കിയിട്ടും സ്റ്റേറ്റ് ഗവണ്‍മെന്റ് ഒന്നും ചെയ്തില്ല. ജല്‍ ജീവന്‍ മിഷന് വേണ്ടി 6000 കോടി നല്‍കിയിട്ടും 32 ലക്ഷം വീടുകളില്‍ ജല്‍ ജീവന്‍ മിഷന്‍ എത്തിയില്ല. ഇടത് സര്‍ക്കാരിനോട് ചോദിക്കേണ്ടത് ഇതാണ്. നിങ്ങള്‍ക്ക് അനുവദിച്ച പദ്ധതികളും, പ്രോജക്ട്‌സും എന്തുകൊണ്ട് നടപ്പിലാക്കുന്നില്ല? വീണ്ടും വീണ്ടും പ്രഖ്യാപിച്ചിട്ട് കാര്യമില്ലല്ലോ.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ അഞ്ച്, എട്ട്, ഒമ്പത് കൊല്ലം കഴിഞ്ഞിട്ടും അവര്‍ ഒന്നും ചെയ്യുന്നില്ല.
ഇവിടെ എന്തെങ്കിലും നടക്കണമെങ്കില്‍, നാടിന്റെ വികസനത്തിന് വേണ്ടി പുതിയ പ്രോജക്ട് വരണമെങ്കില്‍, അത് നടപ്പിലാക്കണമെങ്കില്‍ എന്‍.ഡി.എ സര്‍ക്കാര്‍ ഇവിടെ വരണം. എന്‍.ഡി.എ സര്‍ക്കാര്‍ വന്നാല്‍ നമ്മള്‍ കണ്ട 10 കൊല്ലത്തെ അനാസ്ഥയും, കഴിവില്ലായ്മയും മാറ്റി വികസനത്തിന്റെ ഒരു പുതിയ അധ്യായം തുടങ്ങാനാകും. എന്‍.ഡി.എ സര്‍ക്കാര്‍ വന്നാല്‍ വികസനം എന്ന പൊളിറ്റിക്‌സ് ഓഫ് പെര്‍ഫോമന്‍സ് നടപ്പിലാക്കും എന്ന് ഉറപ്പുതരുന്നു.
ബജറ്റില്‍ യുവാക്കള്‍ക്ക് വേണ്ടി എത്രയോ അവസരങ്ങള്‍ ഉണ്ട്. അത് ടൂറിസം മേഖലയിലും, മാനുഫാക്ചറിങ്ങിലും, ഇലക്ട്രോണിക് കംപോണന്റ്‌സ് മാനുഫാക്ചറിങ്ങിലും, എ.ഐയിലും, കാര്‍ഷിക മേഖലയിലുമാണ്. ഇതെല്ലാം യുവാക്കള്‍ക്ക് അവസരങ്ങളാണ്. പക്ഷേ അതിനെ നടപ്പിലാക്കാനും അതിനെ യാഥാര്‍ത്ഥ്യമാക്കാനും സംസ്ഥാന ഗവണ്‍മെന്റിന് കഴിവ് വേണം.
കേരളത്തില്‍ എന്തുകൊണ്ട് ഈ വികസനം നടക്കുന്നില്ല? അതൊരു ചര്‍ച്ചയാക്കണം. ഇത് ചര്‍ച്ചാവിഷയം ആക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
വിവാദ ചോദ്യം ചോദിച്ചത് കാര്യമില്ല. ഞാന്‍ അന്നും ഇന്നും പറയുന്നു, മുഖ്യമന്ത്രിയോട് നിങ്ങള്‍ തന്നെ പോയി പറയൂ. ഞങ്ങള്‍ ഒരു ഡിബേറ്റ് ചെയ്യാന്‍ തയ്യാറാണ്. ആരാണ് ഇവിടെ ജനങ്ങള്‍ക്ക് വേണ്ടി, ജനങ്ങളുടെ വികസനത്തിന് വേണ്ടി, ആരാണ് ഇവിടെ ഈ നാട്ടില്‍ ശരിക്കും വര്‍ക്ക് ചെയ്യുന്നതും, ആരാണ് ചെയ്യാത്തതും. നമ്മള്‍ അതിനെപ്പറ്റി ചര്‍ച്ച ചെയ്യണം.
എയിംസിനെ കുറിച്ച്, വിവാദമാക്കാന്‍ എനിക്ക് ഒരാഗ്രഹവുമില്ല. നിങ്ങള്‍ എന്ത് ടെംപ്‌റ്റേഷന്‍ തന്നാലും വിവാദമുണ്ടാക്കാന്‍ എനിക്ക് ഒരു ആഗ്രഹവുമില്ല. എയിംസിനെ കുറിച്ചുള്ള കൃത്യമായ നിലപാടുണ്ട്. ലാന്‍ഡ് അക്വിസിഷന്‍ കാലിക്കറ്റില്‍ പൂര്‍ണ്ണമായിട്ടില്ല. പകുതിയില്‍ കൂടുതല്‍ ലാന്‍ഡ് ഇതുവരെ അക്വയര്‍ ചെയ്തിട്ടില്ല. ഇതാണ് സത്യം. അത് ചെയ്തിട്ട് നമുക്ക് സംസാരിക്കാം. റാപ്പിഡ് റെയില്‍വേ ആണോ, ഹൈവേ ആണോ, എയിംസ് ആണോ, പി.എം ആയുഷ്മാന്‍ ആണോ, പി.എം ആവാസ് എന്നിവയെല്ലാം സ്റ്റേറ്റ് ഗവണ്‍മെന്റിന് ചെലവ് ചെയ്യാന്‍ കഴിയണം. അതില്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ അവര്‍ക്ക് കാശുണ്ടാകണം.
ഇതുവരെ കൊടുത്ത പദ്ധതികളെല്ലാം, അത് വീടുണ്ടാക്കുന്ന പദ്ധതിയാകട്ടെ, കുടിവെള്ളത്തിന്റെ പദ്ധതിയാകട്ടെ, സംസ്ഥാന സര്‍ക്കാരിന് അത് ചെയ്യാന്‍ കഴിയുന്നില്ല. എന്നിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ റെയില്‍വേ ഉണ്ടാക്കാന്‍ പോകുന്നത്? ഇത് ആരെയാണ് പറ്റിക്കുന്നത്? ആരെയാണ് വിഡ്ഢിയാക്കുന്നത്?
ചെയ്യാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി വെറുതെ പറഞ്ഞാല്‍ പോരല്ലോ. അതിന് കാശ് വേണ്ടേ? ഇന്‍വെസ്റ്റ്‌മെന്റ് റിസോഴ്‌സസ് വേണ്ടേ? എ.കെ.ജി സെന്ററില്‍ നിന്ന് കൊണ്ടുവരാന്‍ പോകുവണോ? അര്‍ഹതപ്പെട്ട ജനങ്ങള്‍ക്ക് വീടുണ്ടാക്കാന്‍ കാശില്ല, കുടിവെള്ള കോണ്‍ട്രാക്ടേഴ്‌സിന് കൊടുക്കാന്‍ കാശില്ല.ആരോഗ്യമേഖലയില്‍ ഹോസ്പിറ്റലും സ്‌കൂളും, 75% സ്‌കൂള്‍ സേഫ് ആക്കാന്‍ കാശില്ല. എന്നിട്ടാണോ റെയില്‍വേ ഉണ്ടാക്കാന്‍ പോകുന്നത്. ആരെയാണ് ഇത് പറ്റിക്കുന്നത്?, രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *