അഹല്യാഭായി പോരാളിയും സമൂഹത്തെ ശാക്തികരിച്ച ഭരണാധികാരിയുമായിരുന്നു: രാജീവ് ചന്ദ്രശേഖര്‍1 min read

തിരുവനന്തപുരം: അഹല്യാഭായി ഹോൽക്കര്‍ ഒരു പോരാളി മാത്രമല്ല സമൂഹത്തെ ശാക്തീകരിച്ച ഭരണാധികാരി കൂടിയായിരുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. കാശി ക്ഷേത്രത്തിന്റെ പുനർ നിർമ്മാണവും മാല്‍വയെ ഒരു വികസിത പ്രദേശമാക്കി മാറ്റിയതും അഹല്യാഭായി ഹോള്‍ക്കറുടെ ശ്രമഫലമായാണെന്നും അദ്ദേഹം പറഞ്ഞു. അഹല്യാഭായ് ഹോള്‍ക്കറുടെ 300-ാം ജന്മ വാര്‍ഷികാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് ബിജെപി സിറ്റി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സ്മൃതി സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യ തീര്‍ത്ഥാടനത്തിന്റെ നാടാണ്. ഇന്ത്യയിലെ വിവിധ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ അഹല്യാഭായി ഹോള്‍ക്കറുടെ നിശ്ചയദാര്‍ഢ്യത്തിന്റെ ഫലമായി ഉണ്ടായതാണ്. അഹല്യഭായി ഹോള്‍ക്കറുടെ ജിവിതവും ബലിദാനവും പ്രചോദനാത്മകമായിരുന്നു. ഇന്നും അവരുടെ ത്യാഗവും ദേശഭക്തിയും ഉചിതമായ ഒരു ജീവിതമായിരുന്നു അഹല്യാഭായി ഹോള്‍ക്കറുടേത്. ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്താതലത്തില്‍ നോക്കുമ്പോള്‍ അഹല്യാഭായി ഹോള്‍ക്കറുടെ ജീവിതം ഇന്നത്തെ തലമുറയ്ക്ക് വളരെയധികം പ്രചോദനം നല്‍കുന്നതാണ് എന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

അഹല്യാഭായി പുരസ്‌കാരം ജെറി പ്രേംരാജിന്റെ അമ്മ ചെല്ലത്തായിക്ക് രാജീവ് ചന്ദ്രശേഖര്‍ സമ്മാനിച്ചു. ലഫ്.കേണല്‍ ജി.പി.പൊന്നമ്മ, കേണല്‍ വസുമതി എസ്.നായര്‍, ലഫ്. കേണല്‍ വിജയകുമാരി അമ്മ, ലഫ്. കേണല്‍ പ്രസന്ന വി.നായര്‍, ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി പ്രവര്‍ത്തിച്ച അതിര ആനന്ദ് എന്നിവരെ ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ലഫ്.കേണല്‍ ജി.പി.പൊന്നമ്മ, കേണല്‍ വസുമതി എസ്.നായര്‍, ലഫ്. കേണല്‍ വിജയകുമാരി അമ്മ, ലഫ്. കേണല്‍ പ്രസന്ന വി.നായര്‍ എന്നിവര്‍ ചടങ്ങില്‍ വച്ച് ബിജെപി അംഗത്വം സ്വീകരിച്ചു. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ നാലുപേരെയും പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.
ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം എച്ച്.രാജ മുഖ്യപ്രഭാഷണം നടത്തി. സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയന്‍ അധ്യക്ഷനായ ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ്, വൈസ് പ്രസിഡന്റ് പ്രൊഫ.വി.ടി.രമ, കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജി രാഘവന്‍, മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഞ്ജന, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സിമി ജ്യോതിഷ്, പാപ്പനംകോട് സജി, ജില്ലാ സെക്രട്ടറി കമലേശ്വരം ഗിരി, ജില്ലാ വൈസ് പ്രസിഡന്റ് ബീന ആര്‍.സി തുടങ്ങിയവര്‍ സംസാരിച്ചു. ഇന്ന് രാജീവ് ചന്ദ്രശേഖറിന്റെ ജന്മദിനമായിരുന്നതിനാല്‍ ബിജെപി സിറ്റി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ചടങ്ങില്‍ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചു.

Leave a Reply