മുഹമ്മദ് റഫി ഫൗണ്ടേഷൻ തിരുവനന്തപുരം ചാപ്റ്റർ ഉദ്ഘാടനവും അനന്തപുരിയുടെ ജനനായകർക്ക് പാട്ടിന്റെ കൂട്ടുകാർ നൽകുന്ന സ്വീകരണവും 25ന് പൂജപ്പുരയിൽ1 min read

തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ ജനനായകരായ ബഹു. മന്ത്രിമാരായ കെ.മുരളീധരൻ,ശ്രീ സി പി ജോൺ, എംഎൽഎമാരായ രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, മേയർ അഡ്വ. വി.വി.രാജേഷ് എന്നിവർക്ക് പാട്ടിന്റെ കൂട്ടുകാർ നൽകുന്ന സ്വീകരണവും മുഹമ്മദ് റഫി ഫൗണ്ടേഷൻ തിരുവനന്തപുരം ചാപ്റ്റർ ഉദ്ഘാടനവും പൂജപ്പുര ശ്രീ ചിത്ര തിരുനാൾ ആഡിറ്റോറിയത്തിൽ 25 തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് സൂര്യ കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്യും.

പാട്ടിന്റെ കൂട്ടുകാർ പ്രസിഡണ്ട് മുക്കംപാല മൂട് രാധാകൃഷ്ണൻ അദ്ധ്യക്ഷനാകും. വൈസ് പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ, ഫൗണ്ടർ കോർഡിനേറ്റർ നയാസ് ഇല്യാസ്, രക്ഷാധികാരി ഡോ.വേണുഗോപാലൻ നായർ,മുഹമ്മദ് റഫി ഫൗണ്ടേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.പി.എം. ഹാഷിർ അലി,റഫി ഫൗണ്ടേഷൻ തിരുവനന്തപുരം പ്രസിഡണ്ട് ബാബാ അലക്സാണ്ടർ, പാട്ടിന്റെ കൂട്ടുകാർ ജനറൽ സെക്രട്ടറി നസീർ മണക്കാട്, വാനമ്പാടികൾ പ്രസിഡണ്ട് അനിതാമ്മ, സെക്രട്ടറി ഷിബു അമ്പലമുക്ക് എന്നിവർ പ്രസംഗിക്കും. ഇന്ത്യൻ സിനിമയിലെ ഇതിഹാസ ഗായകൻ പത്മശ്രീ മുഹമ്മദ് റഫിയുടെ മുന്നിൽ ഗാനമാലപിച്ച് റഫിയുടെ മോതിരം സമ്മാനമായി നേടിയ കാഞ്ഞിരപ്പള്ളി എം.എ നസറുദ്ദീന്റെ നേതൃത്വത്തിൽ മുഹമ്മദ് റഫിയുടെ ഗാനങ്ങൾ ഉൾപ്പെടുത്തി ഓർക്കസ്ട്ര ഗാനമേള ഉണ്ടായിരിക്കും.