കെ.ടി. യു ഡീനിനെ തൽസ്ഥാനത്ത് നിന്നും നീക്കി1 min read

തിരുവനന്തപുരം :സാങ്കേതിക സർവ്വകലാശാല ഡീനും പരീക്ഷാ കൺട്രോളറുമായ ഡോ: വിനു തോമസിനെ പ്രൊഫസർ പദവിയിൽ നിന്നും അസോസിയേറ്റ് പ്രൊഫസറായി ഐഎച്ച്ആർഡി തരംതാഴ്ത്തിയതിനെ തുടർന്ന് അദ്ദേഹത്തിന് ഡീനായി തുടരാനുള്ള യോഗ്യത നഷ്ടപെട്ടത് ചൂണ്ടിക്കാട്ടി ഡീൻ സ്ഥാനത്തുനിന്നും നീക്കികൊണ്ടും മാതൃസ്ഥാപനമായ ഐ എഛ് ആർ ഡി യിലേയ്ക്ക് വിടുതൽ ചെയ്തുകൊണ്ടും വിസി ഡോ:സിസാ തോമസ് ഉത്തരവിട്ടു.

ഐഎച്ച്ആർഡി യിൽ നിന്ന് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് വിനു തോമസ് സാങ്കേതിക സർവകലാശാലയിൽ നിമിതനായിരുന്നത്.

ഐ.എഛ്.ആർ. ഡി യുടെ കീഴിലുള്ള എൻജിനീയറിങ് കോളേജിൽ പ്രിൻസിപ്പൽ തസ്തികയിൽ തുടരവെ വിനു തോമസ് സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് പ്രൊഫസർ പദവിയിൽ നിന്നും അസോസിയേറ്റ് പ്രൊഫസറായി തരംതാഴ്ത്തിക്കൊണ്ടുള്ള ഐഎച്ച്ആർഡി ഡയറക്ടറുടെ ഉത്തരവ് സാങ്കേതിക സർവ്വകലാശാലയിൽ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു വിസിയുടെ നടപടി.
.
വി.എസ്. അച്യുതാനന്ദൻറെ മകൻ വി.എ. അരുൺ കുമാറിന് ഐഎച്ച്ആർ ഡി സ്ഥിരം ഡയറക്ടർ നിയമനം നൽകാനുള്ള സിപിഎമ്മിന്റെ രാഷ്ട്രീയ തീരുമാനത്തിനെതിരെ ഡയറക്ടർ തസ്തികയ്ക്കുള്ള മറ്റൊരു അപേക്ഷകനായ വിനു തോമസ് കോടതിയിൽ ഹർജിനൽകിയതി ലുള്ള പ്രതികാരമായാണ് തരംതാഴ്ത്തൽ നടപടിയെന്ന് സിപിഎം കേന്ദ്രങ്ങൾ തന്നെ ആരോപിക്കുന്നു.
ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അറിവോ അംഗീകാരമോ കൂടാതെ തരംതാഴ്ത്തികൊണ്ടുള്ള ഐ എച്ച് ആർ ഡി ഡയറക്ടറുടെ ഉത്തരവ് തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിനു തോമസ് സർക്കാരിനെയും ഹൈക്കോതിയേ യും സമീപിച്ചിട്ടുണ്ട്.
അതിനിടെയാണ് അയോഗ്യത ചൂണ്ടിക്കാട്ടി വിനു തോമസിനെ സർവ്വകലാശാലയിൽ നിന്നും വിടുതൽ ചെയ്തത്.

ഇന്ന് മുതൽ എഞ്ചിനീയറിംഗ് സെമെസ്റ്റർ പരീക്ഷകൾ ആരംഭിക്കുന്നതുകൊണ്ട്,പരീക്ഷ കണ്ട്രോളറുടെ താൽക്കാലിക ചുമതല അക്കാദമിക് ഡയറക്ടർ ടി. എം. ലിബിഷിന് നൽകികൊണ്ടും വിസി ഉത്തരവിട്ടു.