മത ന്യൂനപക്ഷ അധ്യക്ഷന്മാർ NDA യോടുള്ള അയിത്തം വെടിയണംNDP (സെക്കുലർ)1 min read

 

തിരുവനന്തപുരം: രാജ്യത്തെ ജനങ്ങൾ തെരഞ്ഞെടുത്ത് അധികാരത്തിൽ ഏറ്റിയ മത നിരപേക്ഷ രാഷ്ട്രീയ പാർട്ടി ആയ NDA എക്കാലത്തും അകറ്റിനിർത്താൻ കേരളത്തിലെ മത ന്യൂനപക്ഷ നേതാക്കന്മാർക്ക് കഴിയില്ലെന്ന് NDA കടകകക്ഷി നാഷണൽ ഡെമോക്രാറ്റിക്‌ പാർട്ടി സെക്കുലർ. ന്യൂനപക്ഷ വിഭാഗങ്ങളിലെ ജനങ്ങൾ NDA സഖ്യത്തിലേയ്ക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന്. NDP സെക്കുലർ സംസ്ഥാന വർക്കിംഗ് പ്രസിഡന്റും ദേശീയ മുന്നോക്ക സമുദായ ഐക്യ വേദിയുടെ വൈസ് ചെയർമാനുമായ ജി അനിൽകുമാർ അഭിപ്രായപ്പെട്ടു.

കേന്ദ്രത്തിൽ മോദിജി നേതൃത്വം കൊടുക്കുന്ന NDA ഭരണവും കേരത്തിൽ പിണറായി നേതൃത്വം കൊടുക്കുന്ന LDF ഭരണവും തമ്മിൽ വിലയിരുത്താൻ കേരളത്തിലെ ജനങ്ങൾ തയ്യാറാകാണം.നിയമസഭാ തിരഞ്ഞെടുപ്പിൽ 11 സീറ്റുകളിൽ കുറയാതെ NDA സഖ്യം വിജയിക്കും .
കേരളത്തിൽ ഭൂരിഭാഗം നിയമസഭാ മണ്ഡലങ്ങളിലും വോട്ടിങ് നിലവാരം വൻതോതിൽ കുതിച്ചുയരാൻ NDA സഖ്യത്തിന് കഴിഞ്ഞു എന്ന് അനിൽകുമാർ പ്രസ്ഥാപിച്ചു.