കെ ജി ഒ എ വജ്ര ജൂബിലി സമ്മേളനം – വിളംബര ജാഥ നടത്തി1 min read

 

തിരുവനന്തപുരം : മെയ് 23 മുതൽ 26 വരെ തിരുവനന്തപുരത്ത് നടക്കുന്ന കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെജിഒഎ )
വജ്രജൂബിലി സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർഥം സൗത്ത് – നോർത്ത് ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു. നോർത്ത് ജില്ലയുടെ ജാഥ ജനറൽ ആശുപത്രി ജംഗ്ഷനിൽ കെ ജി ഒ എ സംസ്ഥാന പ്രസിഡന്റ് ഡോ . എസ്ആർ മോഹന ചന്ദ്രനും സൗത്ത് ജില്ലയുടെ ജാഥ സ്പെൻസർ ജംഗ്ഷനിൽ നിന്നും ജനറൽ സെക്രട്ടറി എം. ഷാജഹാനും ഫ്ലാഗ് ഓഫ് ചെയ്തു.
ഇരു ജാഥകളും സംസ്ഥാനസമ്മേളന നഗരിയായ വി. സോമനാഥൻ നഗറിൽ (എകെജി ഹാൾ )
സംഗമിച്ചു .

വാദ്യമേളം, മുത്തുക്കുടകൾ , ബലൂണുകൾ തുടങ്ങിയവയുടെ അകമ്പടിയോടെയുളള ജാഥ വജ്ര ജൂബിലി സമ്മേളന സന്ദേശ വിളംബരംത്തിന്റെ നേർക്കാഴ്ചയായി.

സംസ്ഥാന സെക്രട്ടറി എം. എൻശരത് ചന്ദ്രലാൽ , സംസ്ഥാന സെക്രട്ടറി ജയൻ . പി. വിജയൻ ,
സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സിജി സോമരാജൻ , സംസ്ഥാന വനിതാ കമ്മിറ്റി കൺവീനർ ജെ. ജോസഫൈൻ, സംസ്ഥാന സെക്രട്ടേറിയറ്റംഗം ജി. കെ. മണിവർണ്ണൻ ,എ എസ്. ദിലീപ് , സൗത്ത് ജില്ലാ സെക്രട്ടറി സുരേഷ് ബാബു , പ്രസിഡന്റ് പി.സി സന്തോ ഷ് , നോർത്ത് ജില്ലാ സെക്രട്ടറി സജി സത്യശീലൻ , പ്രസിഡന്റ് ഷമ്മി ബേക്കർ തുടങ്ങിയവർ വിളംബംര ജാഥക്ക് നേതൃത്വം നൽകി. സമാപന യോഗത്തെ എഫ് എസ് ഇ ടി ഒ ജനറൽ സെക്രട്ടറി എം. വി. ശശിധരൻ അഭിസംബോധന ചെയ്തു.