ടെക്നീഷ്യൻമാർക്ക് ഒരു കൈതാങ്ങ് : ‘കേരള പാരാമെഡിക്കൽ ടെക്‌നീഷ്യൻസ് യൂണിയൻ’ ജില്ലാ സമ്മേളനം നടന്നു,ദീപിക എ എസ് ജില്ലാ പ്രസിഡന്റ്‌, നിഷ എസ് നായർ ജില്ലാ സെക്രട്ടറി1 min read

 

തിരുവനന്തപുരം :ടെക്നീഷ്യൻമാർക്ക് ഒരു കൈതാങ്ങ് എന്ന പ്രഖ്യാപിച്ചു കൊണ്ട് ലബോറട്ടറി ടെക്‌നീഷ്യൻമാരുടെ ജോലി സുരക്ഷ ഉറപ്പ് വരുത്തുക എന്ന ആവശ്യവുമായി കേരള പാരാമെഡിക്കൽ ടെക്ന‌ീഷ്യൻസ് യൂണിയന്റെ പ്രഥമ തിരുവനന്തപുരം ജില്ല സമ്മേളനത്തിന് സ്റ്റാച്ചു പദ്‌മ കഫേ മന്നം ഹാളിൽ തിരി തെളിഞ്ഞു. സി.ഐ.ടി.യു. സംസ്ഥാന കമ്മറ്റി അംഗവുമായ ക്ലൈനസ് റൊസാരിയോ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുകയും സംസ്ഥാന കമ്മിറ്റി അംഗവും ജില്ല കോ-ഓഡിനേറ്ററുമായ വി.ആർ. രാംചന്ദ് അധ്യക്ഷത വഹിക്കുകയും ചെയ്‌തു.

ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെൻ്റ് നിയമത്തിൻ്റെ പേരിൽ കേരള പ്രൈവറ്റ് മെഡിക്കൽ ലബോറട്ടറി രംഗത്ത് ജോലി ചെയ്‌തുവരുന്ന പതിനായിരക്കണക്കിന് മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻമാരുടെ ജോലി നഷ്ടപ്പെടുവാൻ അനുവദിക്കരുതെന്ന് തിരുവനന്തപുരം ജില്ല സമ്മേളനം ആവശ്യപെട്ടു. സമ്മേളനം 27 അംഗ ജില്ല കമ്മറ്റിയെ തിരഞ്ഞെടുത്തു. ഭാരവാഹികളായി പ്രസിഡൻ്റ് ദീപിക എ.എസ് വൈസ് പ്രസിഡന്റ്റ് മാരായി ലക്ഷ്‌മി ജി, മിനി ആർ. സെക്രട്ടറി നിഷ എസ് നായർ ജോയിൻ്റ് സെക്രട്ടറിമാരായി രേഷ്‌മ ജെ. ആർ. മിത്ര ആർ ട്രഷറർ സൗമ്യ എന്നിവരെ തിരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ്റ് കെ. സുരേന്ദ്രൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി കെ.പി. അബുയാസർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ മനോജ് കുമാർ, സുകമാരി, ലിസി ജോസ്, സജി ആന്റണി, നസീർ, സക്കീർ അലി, നബീൽ, രഘുനാഥ്, ദീപിക എ.എസ് (ജില്ല പ്രസിഡൻ്റ്), നിഷ എസ് നായർ (ജില്ല സെക്രട്ടറി) എന്നിവർ പ്രസംഗിച്ചു. എ.സി.ആർ. ലാബ് ചീഫ് ടെക്നോളജിസ്റ്റ് ശ്രീമതി. സ്നേഹലത മെഡിക്കൽ തുടർ വിദ്യാഭ്യാസ പരിപാടി നയിച്ചു. ചിത്ര വി.എസ് (ജില്ല കൺവീനർ)

സ്വാഗതവും സൗമ്യ (ജില്ല ട്രഷറർ) നന്ദിയും പറഞ്ഞു.

ജില്ല പ്രസിഡന്റ്

ദീപിക എ.എസ്

 

ജില്ല സെക്രട്ടറി

 

നിഷ എസ് നായർ