കേരളാ ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ എൻ എച്ച് എം സംസ്ഥാന ഡയറക്ടർക്ക് നിവേദനം സമർപ്പിച്ചു1 min read

തിരുവനന്തപുരം :കേരളാ ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ
എൻ എച്ച് എം സംസ്ഥാന ഡയറക്ടർക്ക് നിവേദനം സമർപ്പിച്ചു

അടിയന്തിരമായി പരിഹരിക്കേണ്ട 25 ഡിമാൻ്റുകൾ അടങ്ങിയ നിവേദനം എൻ എച്ച് എം സംസ്ഥാന ഡയറക്ടർ അനു എസ് നായർക്ക് സമർപ്പിച്ചു. ആശാ വർക്കർമാരെ ആരോഗ്യ വകുപ്പിൽ സ്ഥിരപ്പെടുത്തുക, വിരമിക്കൽ പ്രായം 65 ഉം ആനുകൂല്യം 5 ലക്ഷവും പെൻഷൻ 15,000 രൂപയും പ്രഖ്യാപിക്കുക, എല്ലാ പൊതു ഒഴിവ് ദിവസങ്ങളും ആശമാർക്കും അവധി നൽകുക, സീനിയർ ആയ ആശമാർക്ക് അധിക വേതനം നൽകുക തുടങ്ങി പ്രധാനപ്പെട്ടെ ഡിമാൻ്റുകളാണ് നിവേദനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സമരം ചെയ്തതിൻ്റെ പേരിൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിലെ തടഞ്ഞു വച്ച വേതനം ഉടനടി നൽകുക,
മലയോര മേഖലയിലെ ആശമാർ പ്രത്യേകമായി നേരിടുന്ന വിഷയങ്ങളും അവതരിപ്പിച്ച് ചർച്ച ചെയ്തു. വളരെ അനുഭാവ പൂർവ്വമായ സമീപനം ഡയറക്ടറുടെ ഭാഗത്തു നിന്നും ഉണ്ടായത് എന്ന് നേതാക്കൾ പറഞ്ഞു. സംസ്ഥാന പ്രസിഡൻ്റ് വി കെ സദാനന്ദൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ ബിന്ദു സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ എസ്. മിനി, കെ പി റോസമ്മ , സംസ്ഥാന കമ്മറ്റിയംഗം ബിന്ദു സജികുമാർ എന്നിവരടങ്ങിയ നിവേദക സംഘമാണ് ഡയറക്‌ടറെ കണ്ടത്.