ആകാംക്ഷയുടെ മുൾമുനയിൽ കാണികൾ, എക്സ്ട്രാ ടൈമിൽ മിന്നും ഗോളിൽ യൂണിവേഴ്സിറ്റി കോളേജിനെ വീഴ്ത്തി ഡാനിയേൽ അക്കാദമി ജേതാക്കൾ1 min read

തിരുവനന്തപുരം :ആര് ജയിക്കും എന്ന് പ്രവചിക്കാൻ പോലുമാകാതെ, കാണികളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ വീറും, വാശിയും സമ്മേളിച്ച അത്യുഗ്രൻ പോരാട്ടത്തിനൊടുവിൽ യൂണിവേഴ്സിറ്റി കോളേജിനെ കീഴടക്കി കന്യാകുമാരിയിലെ ഡാനിയേൽ അക്കാദമി വാക ഹാൻഡ് ബോൾ ചാമ്പ്യൻ ഷിപ്പ് കിരീടത്തിൽ മുത്തമിട്ടു.

നേമം വിക്ടറി സ്കൂളുകളുടെ ഡയമണ്ട് ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച നാലാം വിക്ടറി ഹാൻഡ്‌ബാൾ ചാമ്പ്യൻഷിപ്പ് വി. വി. എച്ച്. എസ്. എസ്. നേമം സ്കൂൾ ഗ്രൗണ്ടിൽ  അനേകം പ്രേക്ഷകരുടെ സമക്ഷം നടന്നു. ആവേശോജ്ജ്വലമായ മത്സരത്തിൽ യൂണിവേഴ്സിറ്റി കോളേജിനെതിരെ 2 ഗോളുകളുടെ ലീഡിൽ ഡാനിയേൽ അക്കാദമി കന്യാകുമാരി വിജയിച്ചത്.

നിശ്ചിത സമയത്തിൽ രണ്ടു ടീമും 35ഗോൾ വീതം നേടി സമനിലയിലായത്തോടെ യാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയത്. എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ 2ഗോളിന് യൂണിവേഴ്സിറ്റി കോളേജ് മുന്നിട്ട് നിന്നുവെങ്കിലും രണ്ടാം പകുതിയിലെ അപ്രതീക്ഷിതമുന്നേറ്റ ത്തിലൂടെ ഡാനിയേൽ അക്കാദമി കിരീടം ചൂടുകയായിരുന്നു.

മികച്ച ഗോൾകീപ്പറായി   ഡാനിയേൽ അക്കാദമിയിലെ അമ്പാടിയേയും,മികച്ച കളിക്കാരനായി  ഹവാക്സ് ഹാൻഡ്‌ബാൾ ടീമിലെ കമല കണ്ണനേയും തെരഞ്ഞെടുത്തു.

സമ്മാനദാന ചടങ്ങിൽ സ്കൂൾ മാനേജർ ശ്രീമതി. കെ. വി. ശ്രീകല സ്വാഗതം പറഞ്ഞു. PTA പ്രസിഡന്റ്‌ പ്രഭാത് അധ്യക്ഷനായിരുന്ന ചടങ്ങിൽ കാട്ടാക്കട MLA യും വാക ചെയർമാനും ആയ ശ്രീ. ഐ. ബി. സതീഷ് മുഖ്യാതിഥി ആയ ചടങ്ങിൽ വിക്ടറി സ്കൂളുകളുടെ പ്രഥമാധ്യാപകർ, ജനറൽ കൺവീനർ ഷീബ. എസ്, PTA മെമ്പർമാർ, മാനേജ്മെന്റ് പ്രതിനിധികൾ സ്റ്റാഫ്‌ സെക്രട്ടറി ശ്രീ. പി. സജി കുമാർ എന്നിവർ സന്നിഹിതരായി. ആദ്യ 5 സ്ഥാനത്തു വന്ന ടീമുകൾ വിവിധ സമ്മാനങ്ങൾ നേടി. സ്കൂളിലെ കായികാധ്യാപകനായ ശ്രീ. ഡോ.സുനന്ദ്.ടി. എസ്. രാജ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *