വിഖ്യാതനായ അഭിഭാഷകൻ,പ്രഗൽഭനായ പാർലമെൻ്റേറിയൻ , സ്പീക്കർഎന്നീ നിലകളിൽ പ്രശസ്തനായവർക്കല വി. രാധാകൃഷ്ണൻ1927 ആഗസ്റ്റ് 21-ന് തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ വാസുദേവൻ്റെയുംശ്രീനാരായണഗുരുദേവൻ്റെ ഗ്രഹസ്ഥശിഷ്യൻ മണമ്പൂർ ഗോവിന്ദനാശാൻ്റെ (1862-1920)മകൾ ദാക്ഷായണിയുടെയും മകനായി ജനിച്ചു.തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും ആലുവ യു സി കോളേജിൽ നിന്ന് ബിരുദാനന്തരബിരുദം എറണാകുളം ലോ കോളേജിൽ നിന്ന് നിയമ ബിരുദവും നേടി ദീർഘകാലം അഭിഭാഷക വൃത്തിയിലേർപ്പെടുകയുണ്ടായി അടിയന്തരാവസ്ഥ കാലത്ത് നടന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകൾ വാദിക്കാനായിഅദ്ദേഹം പ്രത്യേകം താല്പര്യം എടുക്കുകയും വിചാരണ കൂടാതെ തടങ്കലിൽ പാർപ്പിച്ചിരുന്ന നിരവധി നേതാക്കൾക്ക് വേണ്ടി കോടതിയിൽ ഹാജരാവുകയും ചെയ്തു.സർവ്വസമ്മതനായ അഭിഭാഷകനെന്ന നിലയിൽ ശ്രീ വർക്കല വി.രാധാകൃഷ്ണൻ ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ വൈസ് പ്രസിഡൻ്റായും കേരളസ്റ്റേറ്റ് ലോയേഴ്സ് യൂണിയൻ പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്.ദീർഘകാലത്തെ പൊതുജീവിതത്തിനിടയിൽ നിരവധി സ്ഥാനങ്ങൾ അലങ്കരിച്ചു 1953 മുതൽ1962 വരെവർക്കല ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്,തിരുവനന്തപുരം ജില്ലാ കർഷകസംഘം,പൊതുമരാമത്ത് തൊഴിലാളി യൂണിയൻ,പ്രോഗ്രസീവ് ലോയേഴ്സ് ഫോറം എന്നിവയുടെ പ്രസിഡൻ്റ്, സി.പി.ഐ. (എം ) തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചു.നീതിയുടെയും സമത്വത്തിന്റെയും വക്താവായിരുന്നഅദ്ദേഹം തൊട്ടുകൂടായ്മ പോലുള്ള സാമൂഹിക തിന്മകൾക്കെതിരെ പോരാടി.കേരള സർവകലാശാല സെനറ്റ് അംഗം,അഖിലകേരള കർഷകസംഘം സംസ്ഥാന സമിതി അംഗം എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. .1967-ൽ ഇ.എം.എസ് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിൻ്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചു.ഒരു മികച്ച അഭിഭാഷകൻ കൂടിയായിരുന്ന അദ്ദേഹം ജനങ്ങളുടെ പ്രശ്നങ്ങൾ കോടതിക്ക് പുറത്ത് ഒത്തുതീർക്കുന്നതിൽ വളരെ നൈപുണ്യം പ്രകടിപ്പിച്ചിരുന്നു. 1980, 1982,1987, 1991 എന്നീ വർഷങ്ങളിൽ വർക്കല നിയോജക മണ്ഡലത്തിൽ നിന്ന് വിജയിച്ച് കേരള നിയമസഭയിൽ അംഗമായി.എട്ടാം കേരള നിയമസഭയുടെ സ്പീക്കർ ആയി1987 മാർച്ച് 30 ന്അദ്ദേഹം ചുമതലയേറ്റു. 1991 ജൂൺ 28 വരെഅദ്ദേഹം ആ പദവിയിൽ തുടർന്നു.നിയമനിർമ്മാണ നടപടികളിൽ അനിതരസാധാരണമായതാല്പര്യംപ്രദർശിപ്പിച്ചിട്ടുള്ള ശ്രീ വർക്കല വി.രാധാകൃഷ്ണൻ 1989ഫെബ്രുവരിയിൽ എട്ടാം കേരള നിയമസഭയുടെ ആറാം സമ്മേളന കാലത്ത് ഏഴു ദിവസത്തിലേറെ നീണ്ടുനിന്ന മാരത്തോൺ ചർച്ചയിൽ സ്പീക്കർ എന്ന നിലയിൽ നേതൃത്വം നൽകി.എട്ടാം കേരള നിയമസഭയുടെ മൂന്നാം സമ്മേളന കാലയളവിൽ 1987 ലെകേരള പബ്ലിക് മെൻസ് കറപ്ഷൻബില്ലിനെ സംബന്ധിച്ച് 1987 ഡിസംബർ പന്ത്രണ്ടാം തീയതി ആരംഭിച്ചു പതിമൂന്നാം തീയതി പുലർച്ചെ 4.30 വരെനീണ്ട ചർച്ചകൾ നിയന്ത്രിച്ചതും ശ്രീ. വർക്കല രാധാകൃഷ്ണനാണ്. 1989 ലെകേരള ഗ്രന്ഥശാല സംഘം ബിൽപാസാക്കുന്നതിനായി രാത്രിയുടെ അന്ത്യയാമങ്ങളിലൂടെപിറ്റേന്ന് പുലരും വരെ നീണ്ടുപോയ സഭാ നടപടികൾ അദ്ദേഹം സ്തുത്യർഹമാംവിധം നിയന്ത്രിച്ചു. 1981-82കാലയളവിൽ അനൗദ്യോഗിക ബില്ലുകളും പ്രമേയങ്ങളും സംബന്ധിച്ച സമിതിയുടെയും 1982-84കാലയളവിൽ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെയും അദ്ധ്യക്ഷനായിരുന്നു അദ്ദേഹം.1998, 1999, 2004 എന്നീ വർഷങ്ങളിൽ ചിറയിൻകീഴ് മണ്ഡലത്തിൽ നിന്ന് ലോകസഭയിലേക്ക് തെരഞ്ഞെടുത്തു. ലോകസഭയിൽ ഫൈനാൻസ് കമ്മറ്റി, സബോർഡിനേറ്റ് ലെജിസ്ലേഷൻ കമ്മറ്റി, വാണിജ്യ മന്ത്രാലയം കൺസൾട്ടേറ്റീവ് കമ്മറ്റി,പ്രിവിലേജസ് കമ്മിറ്റി, ലേബർ കമ്മിറ്റി, ശാസ്ത്ര സാങ്കേതിക മന്ത്രാലയവുമായി ബന്ധപ്പെട്ട കൺസൾട്ടേറ്റീവ് കമ്മിറ്റി,ചെയർമാൻമാരുടെ പാനലിലും ജനറൽ പർപ്പസ് കമ്മിറ്റിയിലും പേഴ്സണൽ ആൻ്റ്പബ്ലിക് ഗ്രീവൻസ്കമ്മറ്റിയിലും അദ്ദേഹം അംഗമായി. 1987-ൽ ക്വോലാലംപൂരിൽനടന്ന 33 -ാംകോമൺവെൽത്ത് പാർലമെൻ്ററിഅസോസിയേഷൻ കോൺഫറൻസിലും 1988-ൽ കാൻബറയിൽ നടന്ന 34 -ാംകോൺഫറൻസിലും അദ്ദേഹം പങ്കെടുത്തു.ഒരു കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ ബാർബഡോസിൽനടന്ന 35 -ാംകോൺഫറൻസ്,സിംബാബ് വേയിൽനടന്ന 36-ാംകോൺഫറൻസ് എന്നിവയിലും അദ്ദേഹം പങ്കെടുക്കുകയുണ്ടായി. ഒരെ ഴുത്തുകാരൻ കൂടിയായ ശ്രീ. വർക്കല വി. രാധാകൃഷ്ണൻ ആനുകാലികങ്ങളിൽ രാഷ്ട്രമീമാംസ സംബന്ധിച്ച നിരവധി ലേഖനങ്ങൾ, പാർലമെൻ്റ് നടപടികളെ കുറിച്ച് “A book On Parliamentary Practice “എന്ന പുസ്തകംഎഴുതിയിട്ടുണ്ട്.സുഹൃത്തുക്കൾ സ്നേഹപൂർവ്വം “വർക്കലഅണ്ണൻ “എന്ന് വിളിച്ചിരുന്ന ശ്രീ വർക്കല വി.രാധാകൃഷ്‌ണൻ 2010 ഏപ്രിൽ 26-ാം തീയതി അന്തരിച്ചു.ഭാര്യ പ്രൊഫ എം. സൗദാമിനി Late (റിട്ട:പ്രൊഫസർ,തിരുവനന്തപുരം ഗവൺമെൻറ് വിമൻസ് കോളേജ് ), മക്കൾ പ്രൊഫ. ആർ.കെ. ജയശ്രീ ( റിട്ട:പ്രൊഫസർ,മഹാരാജാസ് കോളേജ്, എറണാകുളം), പ്രൊഫ. ആർ.കെ. ശ്രീലത (റിട്ട:പ്രൊഫസർ,എസ് എൻ കോളേജ് ,കൊല്ലം), ശ്രീ. ആർ.കെ.ഹരി (എഞ്ചിനീയർ),മരുമക്കൾ ശ്രീ. എ. അശോകൻ (റിട്ട: FACTമാനേജിംഗ് ഡയറക്ടർ), ശ്രീ. വി. വിമൽപ്രകാശ് (റിട്ട:ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ) , ശ്രീമതി. ജീന (എഞ്ചിനീയർ).
2026-04-26
