അമിത്ഷായുമായി കൂടിക്കാഴ്ച്ച വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി, നീറമൺകരയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി ശെന്തിലിനെതിരെ പരാതി1 min read

തിരുവനന്തപുരം :കേന്ദ്രമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്താൻ അവസരം ഒരുക്കി നൽകാമെന്ന് പറഞ്ഞ് അഞ്ചുലക്ഷം തട്ടിയെടുത്തു.തമിഴ്നാട് സ്വദേശി ശങ്കരനാരായണൻ എന്ന വ്യക്തിയുടെ കയ്യിൽ നിന്നാണ് 5 ലക്ഷം തട്ടിയെടുത്തത്. തമിഴ്നാട് സ്വദേശികളായഇരുവരും വർഷങ്ങളായി തലസ്ഥാനത്താണ് താമസിക്കുന്നത്.

തമിഴ് നാട്ടിൽ ശങ്കരനാരായണന്റെ അച്ഛൻ്റെ പേരിൽ ഉണ്ടായിരുന്ന ഭൂമി ഒരു സംഘം കള്ള പ്രമാണം ഉണ്ടാക്കി കൈവശം വച്ചിരുന്നു… ഇത് ശങ്കരനാരായണന്റെ പേരിൽ പ്രമാണം ചെയ്യുന്നതിനു വേണ്ടി അമിത് ഷായെ പരിചയപ്പെടുത്തിത്തരാം എന്നായിരുന്നു തട്ടിപ്പ് നടത്തിയ സെന്തിലിൻ്റെ വാഗ്ദാനം…

ശങ്കരനാരായണൻ കാലടി സ്വദേശിയാണ്. ഇതു സംബന്ധിച്ച് തമ്പാനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

നീറമൺകര, സ്വദേശിയായ സെന്തിൽ തലസ്ഥാനത്ത് കോടികളുടെ തട്ടിപ്പ് നടത്തിയെന്ന് കൂടുതൽ പരാതികൾ വരുന്നുണ്ട്…

Leave a Reply

Your email address will not be published. Required fields are marked *