തിരുമല- തൃക്കണ്ണാപുരം റോഡ് വികസനം; ചൊവ്വാഴ്ച ജലവിതരണം മുടങ്ങും1 min read

 

തിരുവനന്തപുരം: തിരുമല- തൃക്കണ്ണാപുരം റോഡ് വികസനത്തോടനുബന്ധിച്ച് വാട്ടർ അതോറിറ്റിയുടെ പ്രധാന ജലവിതരണ ലൈനിൽ വാൽവ് ഘടിപ്പിക്കുന്ന ജോലി ക്രമീകരിച്ചിരിക്കുന്നതിനാൽ ഫെബ്രുവരി 3 ചൊവ്വ രാവിലെ ഏഴു മണി മുതൽ രാത്രി 10 മണി വരെ പി ടി പി സബ്ഡിവിഷനു കീഴിൽ വരുന്ന കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂർക്കാവ്, നെട്ടയം, കാച്ചാണി, കൊടുങ്ങാനൂർ, തിരുമല, വലിയവിള, പുന്നയ്ക്കാമുകൾ, തൃക്കണ്ണാപുരം, തുരുത്തുംമൂല, പൂജപ്പുര, നേമം, പൊന്നുമംഗലം, മേലാംകോട്, കരുമം, പാപ്പനംകോട്, എസ്റ്റേറ്റ് എന്നീ കോർപ്പറേഷൻ വാർഡുകളിലും കല്ലിയൂർ പഞ്ചായത്തിലെ സർവോദയം, കുറുമി, കീർത്തി നഗർ, വെള്ളായണി; പള്ളിച്ചൽ പഞ്ചായത്തിലെ പ്രസാദ് നഗർ എന്നിവിടങ്ങളിലും കുടിവെള്ള വിതരണം പൂർണമായും മുടങ്ങും. ഫെബ്രുവരി 4 രാത്രിയോടു കൂടി കുടിവെള്ള വിതരണം പൂർവ്വസ്ഥിതിയിലാ കും. ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *