നടപടിയെടുക്കണമെന്ന  സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ പരാതിയിൽ ഗവർണർ  വിശദീകരണം തേടിയതിനെ തുടർന്ന് സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് പദവി ഡിജിറ്റൽ വിസി ഒഴിഞ്ഞു1 min read

തിരുവനന്തപുരം :ഗവർണറുടെ അനുമതി കൂടാതെ സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റിന്റെ ചുമതല ഏറ്റെടുത്ത ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ:സജി ഗോപിനാഥനെതിരെ അച്ചടക്ക നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിസി ഡോ:സജി ഗോപിനാഥ് ലോക്ഭവനിൽ ഹാജരായി  ഗവർണർക്ക് വിശദീകരണം നൽകിയതിന് പിന്നാലെ  കൗൺസിലിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞുകൊണ്ട് ഇന്ന് മുഖ്യമന്ത്രിക്ക് കത്ത് നൽകി.സജി ഗോപിനാഥ് ഗവർണർക്ക് നൽകിയ വിശദീകരണം തൃപ്തികരമായിരുന്നില്ല .തുടർന്നാണ് അദ്ദേഹം പദവി ഒഴിഞ്ഞത്.

നിലവിലെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്  വിരമിച്ച ഒഴിവിലാണ് ഡോ:സജി ഗോപിനാഥന് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റിന്റെ ചുമതല മുഖ്യമന്ത്രി നൽകിയത്. മാനേജ്മെൻറ് പ്രൊഫസറായ സജി ഗോപിനാഥ്ന് ഈ പദവിക്ക് യോഗ്യതയില്ലെങ്കിലും മുഖ്യമന്ത്രി അദ്ദേഹത്തെ നിയമിക്കുകയായിരുന്നു

മാത്രമല്ല രണ്ടു വർഷം മുൻപ്   സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ജോയിൻറ് ഡയറക്ടറായിരിക്കെ   സർക്കാരിൻറെ അനുമതിക്ക് അപേക്ഷ  നൽകിയശേഷം സാങ്കേതിക സർവ്വകലാശാല വിസിയുടെ  അധിക ചുമതല ഏറ്റെടുത്തതിന്റെ  പേരിൽ  ഡോ:സിസാ തോമസിനെതിരെ ശിക്ഷാ നടപടികൾ  സ്വീകരിച്ച സർക്കാരാണ്,   ഡിജിറ്റൽ വിസി യുടെ നിയമന അധികാരിയായ  ഗവർണറുടെ അനുമതി കൂടാതെ  സാങ്കേതിക പരിസ്ഥിതി  കൗൺസിലിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്ന്റെ പദവി നൽകിയത്.

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കെ തിരക്കിട്ട് കൗൺസിൽ വൈസ് പ്രസിഡന്റ് തസ്തികയിൽ നിയമനം നടത്താനുള്ള സർക്കാറിന്റെ നീക്കം പരാതിയേതുടർന്ന് നിർത്തിവച്ച ശേഷമാണ് സജി ഗോപിനാഥന് കൗൺസിലിന്റെ ചുമതല നൽകിയത്