തിരുവനന്തപുരം :കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെന്റിലെ (KSCSTE) എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് (EVP) നിയമനത്തിനായുള്ള ഇന്റർവ്യൂ നടപടികൾ നിയമസഭ തെ രഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നത് വരെ മാറ്റിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതുസംബന്ധിച്ച് അദ്ദേഹം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് കത്ത് നൽകി.
ഏപ്രിൽ 25-ന് നിശ്ചയിച്ചിരിക്കുന്ന ഇന്റർവ്യൂ നടപടികൾ പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ നടത്തുന്നത് ഉചിതമല്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
നിയമന നടപടികളുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്:
മാർച്ച് 2-ന് കേരള സംസ്ഥാന ആസൂത്രണ ബോർഡാണ് നിയമനത്തിനായുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്.
അഞ്ച് വർഷത്തെ കാലാവധിയുള്ള ഈ തസ്തിക കെ.എസ്.സി.എസ്.ടി.ഇ-യുടെ ചീഫ് എക്സിക്യൂട്ടീവ് പദവിയാണ്. മികച്ച ശാസ്ത്രജ്ഞർക്കും സാങ്കേതിക വിദഗ്ധർക്കുമാണ് ഈ സ്ഥാനത്തേക്ക് അപേക്ഷിക്കാൻ അർഹതയുള്ളത്.
പെരുമാറ്റച്ചട്ടം നിലനിൽക്കെ ഇത്തരമൊരു സുപ്രധാന നിയമനവുമായി മുന്നോട്ട് പോകുന്നത് സുതാര്യതയെയും നിഷ്പക്ഷതയെയും ബാധിക്കുമെന്ന് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു.
ഇന്റർവ്യൂ നടത്തുന്നതിലെ അനാവശ്യ തിടുക്കവും സെർച്ച്-കം-സെലക്ഷൻ കമ്മിറ്റിയുടെ ഘടനയും നടപടികളുടെ വസ്തുനിഷ്ഠതയെ ചോദ്യം ചെയ്യുന്നതാണെന്നും കത്തിൽ പറയുന്നു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഈ വിഷയം പരിശോധിച്ച് ഉചിതമായ അടിയന്തിര നിർദ്ദേശങ്ങൾ സർക്കാരിന് നൽകണമെന്ന് അദ്ദേഹം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോട് ആവശ്യപ്പെട്ടു.
*ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ*
സംസ്ഥാനത്ത് സർവകലാശാലകളിലും കോളേജുകളിലും ശാസ്ത്ര സാങ്കേതിക ഗവേഷണത്തിന് കേന്ദ്ര സർക്കാർ അനുവദിക്കുന്ന കോടിക്കണക്കിന് രൂപയുടെ പ്രോജക്ടുകൾ ശാസ്ത്ര സാങ്കേതിക കൗൺസിലിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്
തിരുവനന്തപുരം പാലോട് ബോട്ടാണിക്കൽ ഗാർഡൻ,വാട്ടർ റിസോർസ് സെൻറർ, വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട്, നാറ്റ് പാക്ക് തുടങ്ങിയ സ്ഥാപനങ്ങളുടെ ഏകോപന ചുമതല ഈ കൗൺസിലിനാണ്
സമാന രീതിയിൽ സർക്കാർ ശുപാർശ ചെയ്ത പിഎസ്‌സി അംഗങ്ങളുടെയും, ഇൻഫർമേഷൻ കമ്മീഷനറുടെയും, പഞ്ചായത്ത് ഓംബുഡ്സ്മാന്റെയും നിയമനങ്ങൾ ഗവർണർ തടഞ്ഞു വച്ചിരിക്കെ,ശാസ്ത്ര സാങ്കേതിക കൗൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് നിയമനം പെരുമാറ്റചട്ടം നിലവിലുള്ളപ്പോൾ നടത്താൻ സർക്കാൻ തിരക്കുകൂട്ടുന്നത് ബോധപൂർവ്വമാണ്.
ശാസ്ത്രജ്ഞർ അല്ലാത്ത പ്ലാനിങ് ബോർഡ് ചെയർമാൻ ഡോ: വി.കെ, രാമചന്ദ്രൻ, ഡിജിറ്റൽ യൂണിവേഴ്സിറ്റി വിസി ഡോ: സജി ഗോപിനാഥ്, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി എന്നിവരെയാണ്
പ്രഗത്ഭ ശാസ്ത്രജ്ഞനെ തിരഞ്ഞെടുക്കുവാനുള്ള സേർച്ച് കമ്മിറ്റിയിൽ അംഗങ്ങളായിയായി സർക്കാർ നിയോഗിച്ചിരിക്കുന്നത്.
(SUCC)
