തിരുവനന്തപുരം :എം.എഫ്.എ യ്ക്ക് പ്രവേശനം നൽകിയ ബി.എഫ്.എ( ബാച്ചിലർ ഓഫ് ഫൈൻ ആർട്സ്) തോറ്റ വിദ്യാർത്ഥിയെ
ജയിപ്പിക്കുവാനുള്ള സിൻഡിക്കേറ്റ് തീരുമാനവും, കനത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടെ 2021 ലെ വിജ്ഞാപനപ്രകാരമുള്ള അധ്യാപക നിയമങ്ങൾ നടത്താനുള്ള തീരുമാനവും നിർത്തിവയ്ക്കണമെന്നും ബന്ധപ്പെട്ട ഫയലുകളും വിശദീകരണവും നൽകണമെന്നും വിസി ക്കും പരീക്ഷ കണ്ട്രോളർക്കും രേഖാ മൂലം ലോക്ഭവൻ നിർദ്ദേശം നൽകിയിട്ടും ഫയലുകൾ കൈമാറാനോ വിശദീകരണം നൽകാനോ ഇരുവരും തയ്യാറായിട്ടില്ല.
ഗവർണറുടെ ഉത്തരവ് നാളെ (ചൊവ്വാഴ്ച) ചേരുന്ന സിൻഡിക്കേറ്റ് യോഗത്തിന്റെ പരിഗണനയ്ക്ക് വിസി വച്ചിരിക്കുകയാണ്.
ആഡിറ്റ് റിപ്പോർട്ട് പ്രകാരം നിലവിൽ ആയിരത്തി ഇരുന്നൂറ് വിദ്യാർത്ഥികൾ മാത്രം പഠിക്കുന്ന സർവ്വകലാശാലയിൽ ആവശ്യത്തിലധികം ഗസ്റ്റ് അധ്യാപകരെ ഇപ്പോൾ നിയമിച്ചിട്ടുണ്ടെന്നും, കനത്ത സാമ്പത്തിക പ്രതിസന്ധി മൂലം വിരമിച്ച ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷൻ ആനുകൂല്യങ്ങൾ രണ്ടു വർഷമായി തടഞ്ഞു വച്ചിരിക്കുന്നതായു മുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് നിയമന നടപടികൾ തൽക്കാലം നിർത്തിവയ്ക്കുവാൻ ഗവർണർ ആവശ്യപ്പെട്ടത്.
BFA തോറ്റ വിദ്യാർത്ഥിക്ക് MFA
യ്ക്ക് പ്രവേശന നൽകിയത് സംബന്ധിച്ച പരാതിയും ഗവർണർക്ക് ലഭിച്ചിരുന്നു.
സർവകലാശാല സിൻഡിക്കേറ്റിലെ ഗവർണർ നാമനിർദ്ദേശം ചെയ്ത നാല് സിൻഡിക്കേറ്റ് അംഗങ്ങളും,സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുമാണ് ഗവർണർക്ക് പാരാതി നൽകിയത്.
സർവ്വകലാശാലയിൽ അധ്യാപക നിയമനം ഉൾപ്പടെയുള്ള ഭരണകാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം സിൻഡിക്കേറ്റിനാ ണെന്നും സിൻഡിക്കേറ്റ് തീരുമാനങ്ങൾ നിയമവിരുദ്ധമാ ണെങ്കിൽ മാത്രമേ അതിന്മേൽ നടപടി എടുക്കുവാൻ ഗവർണർക്ക് അധികാരമുള്ളൂവെന്നും വിശദീകരിച്ച കുറിപ്പ് കൂടി വിസി സിൻഡിക്കേറ്റിന്റെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കനത്ത സാമ്പത്തിക പ്രതിസന്ധി മൂലം നടി ശോഭന ഉൾപ്പെടെയുള്ളവർക്ക് ബഹുമതി ബിരുദം നൽകാൻ മൂന്ന് വർഷം മുൻപ് എടുത്ത തീരുമാനം പോലും നിർത്തിവെച്ചിരിക്കുകയാണെന്ന വിസി ഡോ: ഗീതകുമാരിയുടെ പ്രസ്താവനയ്ക്ക് തൊട്ടു പിന്നാലെയാണ് നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അധ്യാപക നിയമനങ്ങൾ നടത്താൻ സർവ്വകലാശാല തിടുക്കം കാട്ടുന്നത്.
