ബിജെപിക്ക് ലഭിച്ച വലിയ വിജയം വികസിത കേരളമെന്ന കാഴ്ചപ്പാടിന് ലഭിച്ച അംഗീകാരം: രാജീവ് ചന്ദ്രശേഖര്‍1 min read

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ വികസിത കേരളമെന്ന കാഴ്ചപ്പാടിനെ ജനങ്ങള്‍ സ്വീകരിച്ചു എന്നതിന്റെ തെളിവാണ് കേരളത്തില്‍ എന്‍ഡിഎയുടെ ഉജ്ജ്വല വിജയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീ രാജീവ് ചന്ദ്രശേഖര്‍. നേമത്തും കഴക്കൂട്ടത്തും ചാത്തന്നൂരിലും ബിജെപിക്ക് നല്‍കിയ വിജയത്തിന് കേരളത്തിലെ ജനങ്ങളോട് നന്ദി പറയുന്നതായും തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

കഴിഞ്ഞ 10 വര്‍ഷം കേരളത്തില്‍ ഒരു പ്രതിപക്ഷ പാര്‍ട്ടി ചെയ്യേണ്ട ഉത്തരവാദിത്തം ആരും ചെയ്തില്ലെന്നും നിയമസഭയില്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ സംസാരിക്കാനോ അഴിമതിക്കെതിരെ ശബ്ദമുയര്‍ത്താനോ ആരും ഉണ്ടായിരുന്നില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ശബരമല വിഷയമടക്കം ജനങ്ങള്‍ ദ്രോഹിക്കപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് മൗനം പാലിച്ചു. എന്നാല്‍ ഇനി നിയമസഭയ്ക്കുള്ളില്‍ ബി.ജെ.പി-എന്‍.ഡി.എ പ്രതിനിധികള്‍ ഉണ്ടാകും. അവര്‍ അഴിമതി തുറന്നുകാട്ടും, ജനങ്ങളുടെ പ്രശ്നങ്ങള്‍ സഭയില്‍ അവതരിപ്പിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
‘രണ്ട് കാര്യങ്ങള്‍ ഞാന്‍ ഈ തിരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞിരുന്നു, അത് ഞാന്‍ ഇന്ന് ഓര്‍മ്മിപ്പിക്കുകയാണ്. ഒന്ന്, ഞങ്ങളുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പായിരിക്കും ഇത്. രണ്ട്, സിപിഎം തുടരും എന്ന് പറയുന്ന ഈ കാലത്ത്, ഇനി സിപിഎം കേരളം ഭരിക്കില്ല എന്നതാണ് ഞങ്ങളുടെ നിലപാട്. ഇതൊരു ‘ആന്റി-സിപിഎം’ ഇലക്ഷനായിരുന്നു. ആ ഭരണവിരുദ്ധ വികാരത്തിന്റെ നേട്ടം ബിജെപിക്കും കോണ്‍ഗ്രസിനും കിട്ടിയിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
‘ത്രിപുരയിലും പശ്ചിമ ബംഗാളിലും സംഭവിച്ചത് പോലെ, മാര്‍ക്സിസ്റ്റ് ഭരണശൈലിയുടെ അവസാന ഘട്ടമാണ് കേരളത്തില്‍ നാം കാണുന്നത്. തമിഴ്നാട്, വെസ്റ്റ് ബംഗാള്‍, കേരളം – ഈ മൂന്ന് സ്ഥലങ്ങളിലും ജനങ്ങള്‍ ഇന്‍ഡി സഖ്യത്തെ ഒരു തള്ളിക്കളഞ്ഞു. അതേസമയം, അസമിലും പുതുച്ചേരിയിലും എന്‍.ഡി.എ സര്‍ക്കാരിന് അനുകൂലമായ വിധി വന്നു രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ
വിജയം എന്റേതോ ബിജെപി നേതൃത്വത്തിന്റേതോ മാത്രമല്ല, ഇത് ജനങ്ങള്‍ ഞങ്ങള്‍ക്ക് തന്ന ഒരു അവസരമാണ്. രാപ്പകല്‍ അധ്വാനിച്ച ഓരോ പ്രവര്‍ത്തകരോടും ഈ അവസരത്തില്‍ നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. ജനറല്‍ സെക്രട്ടറിമാരായ എം.ടി രമേശ്, അഡ്വ. എസ് സുരേഷ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.