ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിനെ രാജ്യത്തെ ആരോഗ്യ മേഖലയിലെ സുപ്രധാന സ്ഥാപനമാക്കി കൈപിടിച്ചുയർത്തുന്ന കേന്ദ്രസർക്കാരിനോട്‌ നന്ദിപറഞ്ഞ് രാജീവ്‌ ചന്ദ്രശേഖർ1 min read

 

തിരുവനന്തപുരം :ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിനെ രാജ്യത്തെ ആരോഗ്യ മേഖലയിലെ സുപ്രധാന സ്ഥാപനമാക്കി കൈപിടിച്ചുയർത്തുന്ന കേന്ദ്രസർക്കാരിന് നന്ദി. 255 പുതിയ തസ്തികളിലേക്കുള്ള നിയമനടപടികൾ ആരംഭിച്ചു.

ന്യൂറോ സർജറി, കാർഡിയോവാസ്കുലർ ഗവേഷണം, അനുബന്ധ മേഖലകൾ എന്നിവയുടെ ആഗോള കേന്ദ്രമായി ശ്രീചിത്ര ഉയർന്നുവരുന്നതിന് ഈ നിയമനങ്ങൾ ആക്കം കൂട്ടും: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം :. ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനപ്രകാരം (PMSSY) പുതുതായി നിർമ്മിച്ച ആശുപത്രി ബ്ലോക്കിലേക്കായി 255 പുതിയ തസ്തികകൾ കേന്ദ്ര സർക്കാർ അനുവദിച്ചു. ഇതനുസരിച്ച് 102 നഴ്‌സിംഗ് ഓഫീസർമാരെയും 57 സീനിയർ റസിഡന്റുകളെയുമാണ് നിയമിക്കുക. കേരളത്തിൻ്റെ ആരോഗ്യ മേഖലയിൽ സമീപകാലത്തെ ഏറ്റവും വലിയ നിയമന നടപടികളിൽ ഒന്നായിരിക്കും ഇത്.

നഴ്സുമാരടക്കം ഈ മേഖലയിലുള്ളവരുടെ ആവർത്തിച്ചുള്ള അഭ്യർത്ഥനകളെ തുടർന്ന്, കേന്ദ്ര മന്ത്രിമാരായ ശ്രീ. ജെ ജെ.പി. നദ്ദ ജിയുമായും, ഡോ. ജിതേന്ദ്ര സിങ് ജിയുമായും നിരവധി തവണ ഞാൻ ചർച്ചകൾ നടത്തിയിരുന്നു. തുട‍ർന്ന്, സാധാരണക്കാർക്കും താങ്ങാനാവുന്ന വിധത്തിൽ മികച്ച ചികിത്സ ഉറപ്പാക്കുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ കാഴ്ചപ്പാടിൻ്റെ അടിസ്ഥാനത്തിലാണ് ഈ തസ്തികകൾ സൃഷ്ടിച്ചിട്ടുള്ളത്.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആയിരക്കണക്കിന് പാവപ്പെട്ട രോഗികൾക്ക് ഉയർന്ന നിലവാരത്തിലുള്ള ചികിത്സയും പരിചരണവും ഉറപ്പ് വരുത്തുന്നൊരു സുസ്ഥിര സ്വാശ്രയ മാതൃകയിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുക. ന്യൂറോ സർജറി, കാർഡിയോ വാസ്കുലർ റിസർച്ച് തുടങ്ങിയ മേഖലകളിൽ ആഗോള കേന്ദ്രമെന്ന നിലയിലേക്കുള്ള ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ വളർച്ചയെ ഇത് വേഗത്തിലാക്കും. ഇതിനു പുറമെ ചികിത്സയ്ക്കുള്ള കാലതാമസം ഒഴിവാക്കാനും, നിലവിലുള്ള ആശുപത്രിയിലെ തിരക്ക് കുറയ്ക്കാനും അടിയന്തര ചികിത്സ എളുപ്പത്തിൽ ലഭ്യമാക്കാനും ഈ സ്ഥാപനത്തിലൂടെ കഴിയും.
ന്യൂറോ സർജറി, കാർഡിയോവാസ്കുലർ ഗവേഷണം, അനുബന്ധ മേഖലകൾ എന്നിവയുടെ ആഗോള കേന്ദ്രമായി ശ്രീചിത്ര ഉയർന്നുവരുന്നതിന് ഈ നിയമനങ്ങൾ ആക്കം കൂട്ടും. പുതിയ ബ്ലോക്ക് പൂർണ്ണമായും പ്രവർത്തനക്ഷമമാകുമ്പോൾ നിർധനരായ രോഗികൾക്ക് ആഗോള നിലവാരത്തിലുള്ള പ്രത്യേക പരിചരണ സൗകര്യങ്ങൾ ലഭ്യമാകുകയും അതുവഴി ഏവർക്കും മെച്ചപ്പെട്ട ചികിത്സ ലഭിക്കും

പുതിയ നിയമന പ്രക്രിയകൾ ആരംഭിക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിൽ നിന്നുള്ള ഉത്തരവ് ശ്രീ ചിത്ര ഡയറക്ടർക്ക് നൽകിയിട്ടുണ്ട്. ജൂൺ 26-ന് ശാസ്ത്ര സാങ്കേതിക വകുപ്പിൽ നിന്നുള്ള അറിയിപ്പ് പ്രകാരം ശ്രീ ചിത്രയിലെ പുതിയ ആശുപത്രി ബ്ലോക്കിനായി അംഗീകരിച്ച അധിക മാനവശേഷിയിലുൾപ്പെടുന്നതാണ് ഈ നിയമനം.

പുതുതായി സൃഷ്ടിക്കപ്പെട്ട തസ്തികകൾ : 102 നഴ്‌സിംഗ് ഓഫീസർമാരുടെ തസ്തികകൾ, 18 സീനിയർ നഴ്‌സിംഗ് ഓഫീസർമാർ, 17 അസിസ്റ്റന്റ് പ്രൊഫസർമാർ, 57 സീനിയർ റസിഡന്റ്‌സ്, 5 യുഡിസി, 2 സ്റ്റെനോഗ്രാഫർ കം ടൈപ്പിസ്റ്റ് , 2 ഫാർമസിസ്റ്റ് (ഗ്രേഡ് II), അനസ്തേഷ്യ, കാർഡിയോളജി, റേഡിയോളജി, ന്യൂറോ, മറ്റ് പാരാമെഡിക്കൽ വിഭാഗങ്ങളിൽ 30 ടെക്‌നീഷ്യൻമാർ, 4 പെർഫ്യൂഷനിസ്റ്റുകൾ, 2 മെഡിക്കൽ സോഷ്യൽ സർവീസ് ഓഫീസർമാർ (ഗ്രേഡ് II), 2 ജൂനിയർ ഫിസിയോ തെറാപ്പിസ്റ്റുകൾ, 2 അസിസ്റ്റന്റ് ഡയറ്റീഷ്യൻമാർ, 1 ജൂനിയർ മെഡിക്കൽ റെക്കോർഡ് ഓഫീസർ, 1 ജൂനിയർ ഓഡിയോളജിസ്റ്റ്/സ്പീച്ച് തെറാപ്പിസ്റ്റ്, 4 ജൂനിയർ എഞ്ചിനീയർമാർ, 1 പ്രോഗ്രാമർ, 2 അഡ്മിൻ/അക്കൗണ്ട്സ് അസിസ്റ്റന്റ് ഓഫീസർമാർ, 1 അസിസ്റ്റന്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ഓഫീസർ, 1 ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (പീഡിയാട്രിക്), 1 മെഡിക്കൽ ഓഫീസർ (യോഗ & ആയുഷ്) എന്നീ തസ്തികകളിൽ നിയമനത്തിനാണ് നിലവിൽ അംഗീകാരം നൽകിയിട്ടുള്ളത്.

2025 ഫെബ്രുവരി 20 ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്തതിനുശേഷം ആദ്യ ഘട്ടമെന്ന നിലക്കാണ് 255 പുതിയ തസ്തികകൾ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജി, നദ്ദാജി, ഡോ. ജിതേന്ദ്ര സിംഗ് ജി എന്നിവർ കേരളത്തിന് നൽകുന്ന കരുതലിന് ഉദാഹരണമാണ് ഇത് .

കേരളത്തിന് വേണ്ടത് സാധാരണക്കാരായ ജനങ്ങളെ മുന്നിൽക്കണ്ടുള്ള ഇത്തരം പ്രവർത്തനങ്ങളാണ് അല്ലാതെ കേരളം ഒന്നാം നമ്പറെന്നത് പോലുള്ള പൊള്ളയായ മുദ്രാവാക്യങ്ങളല്ല. ആവശ്യത്തിന് ജീവനക്കാരും, ഉപകരണങ്ങളും മരുന്നുകളുമില്ലാത്ത ആശുപത്രികളും, തകർന്ന കെട്ടിടങ്ങളും അടങ്ങുന്ന നിലവിലെ യാഥാർഥ്യങ്ങളെ മറച്ചുവച്ചുള്ള പിആർ പ്രചാരണങ്ങളിലും കാര്യമില്ല. ഇതെല്ലാം മാറിയെ തീരൂ. അത് മാറുകയും ചെയ്യും.

ബിജെപിയുടെ “വികസിത കേരളം” എന്ന കാഴ്ചപ്പാടിൽ വേരൂന്നിയതും, എല്ലാ പൗരന്മാർക്കും താങ്ങാനാവുന്നതും ലോകോത്തരവുമായ പരിചരണം ഉറപ്പാക്കുന്നതുമായൊരു ആരോഗ്യ സുരക്ഷാ സംവിധാനമാണ് നമുക്ക് ആവശ്യം. കേരളത്തെ ചേർത്തുപിടിക്കുന്ന കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദി ജി ക്കും ജെ പി നദ്ദാജി ജക്കും നന്ദിയെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *