പുനർഗേഹം പദ്ധതി ആന്റണി രാജുവിന് പൊൻ‌തൂവൽ1 min read

തിരുവനന്തപുരം :-തിരുവനന്തപുരം അസംബ്ലി മണ്ഡലത്തിൽപ്പെട്ട മുട്ടത്തറയിൽ സംസ്ഥാന സർക്കാരിന്റെ സുപ്രധാനപദ്ധതിയായപുനർഗേഹം പദ്ധതി നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുകയാണ്.

ആന്റണി രാജു എംഎൽഎ മന്ത്രിയായിരിക്കെ നടത്തിയ ഇടപെടലുകളുടെ ഫലമായാണ് പുനർഗേഹം പദ്ധതിക്ക് സർക്കാർ രൂപം കൊടുത്തത്.
കേരള സർക്കാർ നടപ്പിലാക്കിയിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച പദ്ധതിയാണ് പുനർഗേഹം പദ്ധതി.
മത്സ്യ തൊഴിലാളികളുടെ ചിരകാല സ്വപ്നം നാളെ പൂവണിയുകയാണ്.
തീരദേശ മേഖലയിലെ മത്സ്യ തൊഴിലാളികളുടെ സുരക്ഷിത ഭവനമെന്ന സ്വപ്നം സാക്ഷാത്കരിക്കുകയാണ്.
മുട്ടത്തറ വില്ലേജിൽ ക്ഷീര വകുപ്പിന്റെ കൈവശമുണ്ടായിരുന്ന എട്ട് ഏക്കർ ഭൂമി പുനർഗേഹം പദ്ധതി നടപ്പിലാക്കുന്നതിനായി മത്സ്യ ബന്ധന വകുപ്പിന്കൈമാറി. തുടർന്ന് 400ഫ്ലാറ്റുകളാണ് ഇവിടെ നിർമ്മിച്ചു നൽകുന്നത്.ഫ്ലാറ്റ് ഒന്നിന് 20ലക്ഷംരൂപ ചിലവരിച്ചാണ് നിർമ്മിച്ചിരിക്കുന്നത് ഇതിൽ പണി പൂർത്തിയായ 332 ഫ്ലാറ്റുകളുടെ താക്കോൽ കൈമാറ്റമാണ് നാളെ നടക്കുന്നത്.
തീരദേശ ഭവന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതോടെ തീരദേശമുൾപ്പെട്ട തിരുവനന്തപുരം മണ്ഡലത്തിൽ
ആന്റണി രാജുവിന്റെ പ്രവർത്തനങ്ങൾക്ക് ഒരു പൊൻ‌തൂവൽ കൂടിയാണ് സ്വപ്ന പദ്ധതിയായ പുനർഗേഹത്തിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *