സമരസഖാവിന്റെ ജീവിതം ദൃശ്യകാവ്യമാകുന്നു: പി.കെ. ഗുരുദാസനെക്കുറിച്ച് പുതിയ ഡോക്യുമെന്ററി വരുന്നു.1 min read

 

​കേരള രാഷ്ട്രീയ ചരിത്രത്തിലെ ജ്വലിക്കുന്ന ഏടായ, തൊഴിലാളി വർഗ്ഗത്തിന്റെ സമരനായകൻ സഖാവ് പി.കെ. ഗുരുദാസന്റെ ജീവിതം ഡോക്യുമെന്ററിയാകുന്നു. ‘സമരസഖാവ് പി.കെ. ഗുരുദാസൻ’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം അദ്ദേഹത്തിന്റെ സമരതീക്ഷ്ണമായ വഴികളിലൂടെയും കര്‍മ്മമേഖലകളിലൂടെയുമുള്ള യാത്രയാണ്.


​വിദ്യാർത്ഥി പ്രസ്ഥാനത്തിൽ നിന്ന് തുടങ്ങി, കൊല്ലത്തിന്റെ മണ്ണിൽ കശുവണ്ടി-കയർ തൊഴിലാളികളുടെ അവകാശങ്ങൾക്കായി പൊരുതി ആ കാലഘട്ടത്തിന്റെ കരുത്തുറ്റ ശബ്ദമായി മാറിയ സഖാവിന്റെ ജീവിതം വെള്ളിത്തിരയിലെത്തിക്കുന്നത് പ്രശസ്ത സംവിധായകൻ ബിജു നെട്ടറയാണ്. ഇതിനുമുമ്പ് എൻ. എൻ. പിള്ള, കാക്കനാടൻ എന്നിവരെക്കുറിച്ച് ബിജു നെട്ടറ ഒരുക്കിയ ഡോക്യുമെന്ററികൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

​തൊഴിലാളി പ്രസ്ഥാനങ്ങളുടെ ചരിത്രത്തിൽ വലിയൊരു ഏട് അടയാളപ്പെടുത്തുന്ന ഈ ഡോക്യുമെന്ററി രാഷ്ട്രീയ-സാമൂഹിക രംഗത്ത് വലിയ ചർച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

​ ബാനർ -നെട്ടറ മീഡിയ പ്രൊഡക്ഷൻസ്,സ്ക്രിപ്റ്റ്, സംവിധാനം – ബിജു നെട്ടറ,
​നിർമ്മാണം- പി. എ. സമദ് കരുനാഗപ്പള്ളി, സുധീർ മംഗലത്ത്, വിൽസൺ പെരേര, എഡിറ്റിംഗ്- അഭിലാഷ് ബാലചന്ദ്രൻ, പ്രോജക്ട് ചീഫ് കോ-ഓർഡിനേറ്റർ – കെ സേതുമാധവൻ, കോ-പ്രൊഡ്യൂസർ- ടി വി ബാലൻ,

​ഛായാഗ്രഹണം- രാരിഷ്, ഗൗരി ബിജു, നരേഷൻ – പ്രൊഫ. അലിയാർ, അസ്സോ: ഡയറക്ടർ – പതി കെ നായർ, സൗണ്ട് മിക്സിംഗ് & ഡിസൈൻ – ദിനേശ് പവിത്രേശ്വരം,
​സിങ്ക് സൗണ്ട്- മോഹൻകുമാർ (ചിത്രാഞ്ജലി), പ്രൊഡക്ഷൻ മാനേജർ – ജയചന്ദ്രൻ നെടുങ്ങോലം,

കമൻ്ററി റൈറ്റർ_നന്ദകുമാർ കടപ്പാൾ, ടെക്നിക്കൽ സപ്പോർട്ട് – അയ്മൻ ഡിജിറ്റൽ സ്‌റ്റുഡിയോ, തിരുവനന്തപുരം, ലൊക്കേഷൻ മാനേജേഴ്സ് – ജെ വി കുറുപ്പ്, ഗോപൻ വി എസ്, സ്‌കെച്ചസ് – സിഗ്‌നി ദേവരാജ്, മുരളിദാസൻ, ബ്രോഷർ – ശ്രീരഞ്ജ് ഗ്രാഫിക്‌സ്, സ്‌റ്റിൽസ് – ജിജോ എസ് പരവൂർ, ജോഷ് തംബുരു, സന്തോഷ് തട്ടാമല, പി ആർ ഓ – അജയ് തുണ്ടത്തിൽ.