കോഴിക്കോട് : പേരാമ്പ്രയിൽ പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിനിടെ ഷാഫി പറമ്പിൽ എംപിക്ക് തലയ്ക്ക് ലാത്തിക്ക് അടിയേൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഇതോടെ ഷാഫി പറമ്പിൽ എംപിക്ക് മൂക്കിന് പരുക്കേറ്റ് രക്തം വാർന്നതിൽ ദുരൂഹത ഏറുന്നു. പൊലീസ് അതിക്രമത്തിൽ ഷാഫിയുടെ മൂക്കിൻ്റെ പാലം തകർന്ന് അടിയന്തിര ശസ്ത്രക്രീയക്ക് വിധേയനാക്കി എന്നായിരുന്നു മാധ്യമ വാർത്തകൾ. പേരാമ്പ്ര ടൗണിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഷാഫി പറമ്പിലും പ്രതിഷേധിക്കുമ്പോൾ പൊലീസുകാർ നിലയുറപ്പിച്ചിരുന്നു.
പ്രകോപിതരായ കോൺഗ്രസ് പ്രവർത്തകരെ പ്രതിരോധിക്കുന്നതിനിടയിൽ പൊലീസ് ബാറ്റൺ ഷാഫിയുടെ തലയിൽ കൊള്ളുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ അടിയിലാണ് ഷാഫി പറമ്പിലിന്റെ മൂക്കിന് ഗുരുതരമായി പരുക്കേൽക്കുകയും മൂക്കിന്റെ രണ്ട് എല്ലുകൾക്ക് പൊട്ടലേൽക്കുകയും ചെയ്തത് എന്നാണ് കോൺഗ്രസ് വാദം.
അതേസമയം സിപിഐഎം നേതാക്കളും റൂറൽ എസ്പിയടക്കമുള്ള പൊലീസുദ്യോഗസ്ഥരും, ഷാഫി പറമ്പിലിന് പരുക്കേറ്റത് ഷോ ആണെന്നും പൊലീസ് അതിക്രമം ഉണ്ടായിട്ടില്ലെന്നും വാദിച്ചിരുന്നു.
