നെയ്യാറ്റിൻകര നഗരസഭയുടെയും നഗരസഭ കൃഷിഭവന്റെയും
ബി ആർ സി നെയ്യാറ്റിൻകരയുടെ നേതൃത്വത്തിൽ ഓണത്തിന് എന്റെ വീട്ടിലും ഒരു വട്ടിപ്പൂവ് എന്ന പരിപാടി. ഗവ. ജെ. ബി. എസ് നെയ്യാറ്റിൻകരയിലെ ഉൾച്ചേർന്ന വിദ്യാഭ്യാസം നൽകുന്ന ഋഷികേഷിന്റെ വീട്ടിൽ അഞ്ചാം തീയതി ബഹുമാനപ്പെട്ട ആൻസലൻ എംഎൽഎ തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഡോ. എം എ സാദത്ത് അവർകളുടെ സാന്നിധ്യത്തിൽ കൃഷി ഓഫീസർ ശ്രീ സജി, വാർഡ് കൗൺസിലർ ശ്രീ. ഗ്രാമം പ്രവീൺ, , ബിആർസി ഗീതാ നായർ, നെയ്യാറ്റിൻകര നഗരസഭ, കൃഷി ഓഫീസർ ടി സജി അധ്യാപകർ, പ്രവർത്തകർ,കുട്ടികൾ, രക്ഷിതാക്കൾ എന്നിവരും പങ്കെടുത്തു. ഇന്നേദിവസം കിടപ്പിലായ കുട്ടികൾക്ക് ഡയപ്പർ വിതരണവും നടത്തുകയുണ്ടായി.
