*സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പുറപ്പെടുവിക്കുന്ന സന്ദേശം*
അത്യന്തം ഞെട്ടലുളവാക്കുന്ന വാർത്തയാണ് തൃശൂരിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. തൃശൂർ പൂരത്തിനുള്ള വെടിക്കെട്ട് പുരയിലുണ്ടായ അപകടത്തിൽ നിരവധിപേർക്ക് ജീവൻ നഷ്ടമാവുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരിക്കുന്നു. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സർക്കാർ ഫലപ്രദമായ ഇടപെടലുകൾ ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പൊലീസ്, ഫയർഫോഴ്സ്, ആരോഗ്യ വകുപ്പ് തുടങ്ങി എല്ലാ സംവിധാനങ്ങളും ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്.
സർക്കാർ സംവിധാനങ്ങളുമായി സഹകരിച്ച് രക്ഷാപ്രവർത്തനത്തിന് രംഗത്തിറങ്ങാൻ ബഹുജനങ്ങളും പാർട്ടി പ്രവർത്തകരും സന്നദ്ധരാകണം.
അപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികളർപ്പിക്കുന്നു. കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും വേദനയിൽ പങ്കുചേരുന്നു.
