സാങ്കേതിക സർവകലാശാല- എംടെക് പാസാകാത്ത എസ്.എഫ്.ഐ നേതാവിന്റെ പിഎച്ച്ഡി പ്രവേശനം വിസി റദ്ദാക്കി1 min read

തിരുവനന്തപുരം :സാങ്കേതിക സർവ്വകലാശാല  സിൻഡിക്കേറ്റ് അംഗവും, എസ്എഫ്ഐ നേതാവുമായിരുന്നആഷിഖ് ഇബ്രാഹിംകുട്ടിക്ക് എംടെക് പരീക്ഷ പാസാകാതെ  ചട്ടവിരുദ്ധമായി  പ്രവേശനപരീക്ഷ  എഴുതിച്ച്

പി.എച്ച്.ഡി  പ്രവേശനം നൽകിയ  തൃശ്ശൂർ ഗവൺമെൻറ് എൻജിനീയറിങ് കോളേജ് പ്രിൻസിപ്പലിന്റെ നടപടി സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ: കെ. ശിവപ്രസാദ്  റദ്ദാക്കി.

പി എച്ച് ഡി  പ്രവേശനം ക്രമീകരിക്കുന്നതിന്റെ ഭാഗമായ ഡോക്ടറൽ കമ്മിറ്റി വിളിച്ചു ചേർക്കാത്ത  നടപടിക്കെതിരെ  എസ്എഫ്ഐ നേതാവ്  ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജ്ജിയിൽ  അന്തിമ തീരുമാനമെടുക്കാൻ വിസി യെ കോടതി  ചുമതലപ്പെടുത്തിയന്റെ അടിസ്ഥാനത്തിലാണ് വിസി യുടെ ഉത്തരവ്.

തൃശൂർ ഗവ:എഞ്ചിനീയറിംഗ് കോളേജിൽ എംടെക് പ്രൊഡക്ഷൻ എൻജിനീയറിoഗിൽ അവസാന സെമസ്റ്റർ  പൂർത്തിയാക്കി യെങ്കിലും മതിയായ ഹാജരി ല്ലാത്തതു കൊണ്ട് ഒന്നാം സെമസ്റ്ററിൽ പഠനം തുടരുമ്പോഴാണ് പ്രവേശന പരീക്ഷ എഴുതിയതും  PhD ക്ക് പ്രവേശനം നൽകിയതും.

സാങ്കേതിക സർവ്വകലാശാല വിസിയുടെ ചുമതലവഹിച്ചിരുന്ന  ഡോ:സജി ഗോപിനാഥ് ആണ് നേതാവിന് പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിൽ  പ്രവേശന പരീക്ഷ എഴുതുവാൻ ചട്ട വിരുദ്ധമായി  താൽക്കാലിക അനുമതി  നൽകിയത്.

ഒന്നാം സെമെസ്റ്റർ  ക്ലാസിൽ പഠനം തുടരുന്നതായ വിവരം  മറച്ചുവച്ച് സിണ്ടിക്കേറ്റ് അംഗമെന്ന സ്വാധീനം ഉപയോഗിച്ചാണ് പ്രവേശന പരീക്ഷ എഴുതാൻ അന്നത്തെ വിസി യുടെ പ്രത്യേക അനുമതി നേടിയത്.
എല്ലാ  സെമസ്റ്ററും പാസ്സായ  അവസാന സെമസ്റ്റർ പരീക്ഷ എഴുതി കഴിഞ്ഞ വിദ്യാർത്ഥികൾക്ക് മാത്രമാണ്  പി എച്ച് ഡി പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാൻ വ്യവസ്ഥയുള്ളത്. പഠനം പൂർത്തിയാക്കാത്തവർക്ക്  പ്രവേശന പരീക്ഷ എഴുതുവാൻ അർഹതയില്ല.

ഒന്നാം സെമസ്റ്റർ പാസ്സാകാതെ  ക്രമവിരുദ്ധമായി PhD യ്ക്ക് പ്രവേശനം നേടിയ ശേഷം  സർവ്വകലാശാല ഡോക്ടറൽ കമ്മിറ്റി  കൂടുന്നതിനു മുമ്പ് മുഴുവൻ മാർക്കലിസ്റ്റുകളും  പരിശോധിച്ചപ്പോഴാണ് പ്രവേശനപരീക്ഷ എഴുതുമ്പോഴും, പ്രവേശനസമയത്തും എംടെക് പാസ്സായിട്ടി ല്ലെന്നും, പ്രവേശന പരീക്ഷക്ക് അനുമതിനൽകിയത് തന്നെ ചട്ടവിരുദ്ധമായാ ണെന്നും,റിസർച്ച് സെക്ഷ്ൻ കണ്ടെത്തിയത്. തുടർന്ന് റിസർച്ച് ഡീനി നെ  അധിക്ഷേപിച്ച യുവ നേതാവ്  ഡീനിനെ ഡെപ്യൂട്ടേ ഷൻ തസ്തികയിൽ  തുടരാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി യിരുന്നു.എന്നാൽ
ചട്ട വിരുദ്ധമായാണ്  പ്രവേശന പരീക്ഷ എഴുതിച്ച തെന്നതിന്റെ രേഖകൾ റിസർച്ച് ഡീൻ
വിസിക്ക്  കൈമാറിയിരുന്നു.

റിസർച്ച്  ഡീനി നോടുള്ള പകയുടെ ഭാഗമായി സിപിഎം ഉന്നത കേന്ദ്രങ്ങൾ ഇടപെട്ട് ഐഎച്ച്ആർഡിയിൽ നിന്നുള്ള  ഡെപ്യൂട്ടേഷൻ തടഞ്ഞ് ഡീനിന്റെ സർവ്വകലാശാലയിലെ സേവനം തന്നെ അവസാനിപ്പിക്കു കയായിരുന്നു.

പി എച്ച് ഡിപ്രവേശനം റദ്ദാക്കി കൊണ്ടുള്ള  ഉത്തരവ് തൃശ്ശൂർ ഗവൺമെൻറ് എൻജിനീയറിങ് കോളേജ് പ്രിൻസിപ്പലിന് യൂണിവേഴ്സിറ്റി കൈമാറിയിട്ടുണ്ട്.

എസ്എഫ്ഐ നേതാവ്  സിൻഡിക്കേറ്റ് അംഗമായിരിക്കുമ്പോഴാണ്  തൃശ്ശൂർ കോളേജ് സെൻററിൽ പ്രവേശന പരീക്ഷ എഴുതിയതും പരീക്ഷയിൽ വിജയിയായതും. സിൻഡിക്കേറ്റ്   അംഗമായി തുടരുമ്പോൾ ഇത്തരം യോഗ്യതാ പരീക്ഷയിലും പ്രവേശനത്തിലും പാലിക്കേണ്ട എല്ലാ തത്വങളും, മര്യാദകളും നൈതികതയും (ethics)  ലംഘിച്ചാണ് SFI നേതാവ് പ്രവേശനം നേടിയതെന്ന്  ആരോപണമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *