‘വാഴക്കുല “പിഎച്ച്ഡി’ ഗൈഡ് കണ്ണൂർ സർവ്വകലാശാല സേർച്ച്‌ കമ്മിറ്റി പ്രതിനിധി1 min read

കണ്ണൂർ :ഇന്ന് ചേർന്ന കണ്ണൂർ സർവ്വകലാശാല സെനറ്റിന്റെ പ്രത്യേക യോഗം കേരള സർവകലാശാല മുൻ പിവിസി ഡോ:പി.പി. അജയകുമാറിനെ വിസി നിയമനത്തിനുള്ള  സെർച്ച്കമ്മറ്റിയിലെ സർവ്വകലാശാല പ്രതിനിധിയായി തെരഞ്ഞെടുത്തു. അജയകുമാറിന്റെ പേര് മുൻമന്ത്രിയും സെനറ്റ് അംഗവുമായ കെ. കെ. ശൈലജയാണ് നിർദ്ദേശിച്ചത്.

യുഡിഎഫ് അംഗങ്ങൾ കേരള സർവകലാശാല മുൻ ബയോ ഇൻഫൊമാറ്റിക്സ് പ്രൊഫസർ ഡോ: അച്യുത് ശങ്കറിന്റെ പേര് നിർദ്ദേശിച്ചു.
ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച അജയകുമാറിനെ വിസി നിർണ്ണയസമിതി പ്രതിനിധിയായി തെരഞ്ഞെടുത്തു.

അടുത്തകാലത്ത്
അക്കാദമിക് ഗവേഷണ രംഗത്ത് ഏറെ വിവാദമായ ‘വാഴക്കുല പിഎച്ച്ഡി’ക്ക് മേൽനോട്ടം വഹിച്ച വ്യക്തിയെ വിസി നിർണയ സമിതിയിലെ അംഗമായി തെരഞ്ഞെടുത്തത് കണ്ണൂർ സർവ്വകലാശാലയ്ക്ക് അപമാനം വരുത്തി വയ്ക്കുന്നതാണെന്ന് യൂണിവേഴ്സിറ്റി സെനറ്റേഴ്സ് ഫോറം കൺവീനർ ഷിനോ പി ജോസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *