ജനാധിപത്യ കലാസാഹിത്യ വേദിയുടെ പ്രഥമ സദ്ഭാവന അവാർഡ് ഡോ. എം.ആർ തമ്പാന്1 min read

 

തിരുവനന്തപുരം: ജനാധിപത്യ കലാസാഹിത്യ വേദിയുടെ പ്രഥമ സദ്ഭാവന അവാർഡിന് ഡോ. എം.ആർ. തമ്പാനെ തെരഞ്ഞെടുത്തു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറും എഴുത്തുകാരനും പ്രഭാഷകനും പുസ്‌തക പ്രസാധകനുമൊക്കെ യായി മലയാള സാഹിത്യ മേഖലയിലെ സമഗ്രസംഭാവനകൾ പരിഗണിച്ചാണ് അവാർഡ് നൽകുന്നത്. 25000 രൂപയും പ്രശംസിപത്രവും ഫലകവും അടങ്ങുന്ന താണ് അവാർഡ്. 2025 ഓഗസ്റ്റ് 20 ന് ദേശീയ സദ്ഭാവന ദിനാചരണത്തിന്റെ ഭാഗ മായി ജനാധിപത്യ കലാസാഹിത്യ വേദി തിരുവനന്തപുരത്ത് പ്രസ്സ് ക്ലബ്ബിൽ സംഘ ടിപ്പിക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. രാഷ്ട്രീയ സാംസ്കാരിക പ്രമുഖർ പങ്കെടുക്കും. ബി.എസ്. ബാലചന്ദ്രൻ, ഡോ. വിളക്കൂടി രാജേന്ദ്രൻ, ഡോ. എം.എസ്. ശ്രീലാറാണി എന്നിവരടങ്ങിയ കമ്മിറ്റിയാണ് അവാർഡ് നിശ്ചയിച്ചത്. ഇതിനോ ടൊപ്പം വിവിധ ജില്ലകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിഭകളായ ഷൈജു വാമന പുരം, സുരേഷ് കുഴുവേലിൽ അടൂർ, മിനി. ബി.എസ്. തിരുവനന്തപുരം, ഡോ. പി. ജെ. കുര്യൻ കോട്ടയം, ജുമൈല വരിക്കോടൻ മലപ്പുറം, ജയാ പ്രസാദ് കൊല്ലം, ഡോ. എം.എ. മുംതാസ് കാസർകോട്, അംബി സരോജം തിരുവനന്തപുരം, പി.ടി. യൂസഫ് ഓമാനൂർ, സീതാദേവി മലയാറ്റൂർ, ഡി. സുജാത കൊല്ലം, ജുമൈലാബീഗം. എ. ശാസ്താംകോട്ട, അബ്‌ദുൾ ഹമീദ് കരിമ്പുലാക്കൽ എന്നിവർക്ക് പുരസ്ക്കാര ങ്ങളും നൽകുമെന്ന് സംസ്ഥാന ചെയർമാൻ കുന്നത്തൂർ ജെ. പ്രകാശ്, സെക്രട്ടറി സഹദേവൻ കോട്ടവിള, ഡോ. എം.എസ്. ശ്രീലാറാണി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *