തിരുവനന്തപുരം.:എ കെ ജി പഠന ഗവേഷണകേന്ദ്രം സംഘടിപ്പിക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര പഠന കോൺഗ്രസിന്റെ ഭാഗമായുള്ള തിരുവനന്തപുരം നഗരത്തിലൂടെ ചരിത്ര പൈതൃക നിധി അന്വേഷണ യാത്രയുടെ രജിസ്‌ട്രേഷൻ ബുധനാഴ്‌ച അവസാനിക്കും. 25 വയസ്സ് കഴിയാത്തവർക്ക് പങ്കെടുക്കാം. പൈതൃക മൂല്യമുള്ള സ്ഥലങ്ങൾ, വസ്തുക്കൾ, മന്ദിരങ്ങൾ എന്നിവ സന്ദർശിച്ച് കണ്ടെത്താൻ കഴിയുന്ന ചോദ്യങ്ങൾക്ക് ഓൺലൈനിൽ ഉത്തരം നൽകാനാകണം. സ്വയമോ അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങി മറ്റാരുടെയും സഹായത്തോടെയോ നടത്തുന്ന യാത്ര വഴി ഉത്തരങ്ങൾ കണ്ടെത്താം. പങ്കെടുക്കാൻ 18 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി ഉത്തരം നൽകാം. കൂടുതൽ ശരി ഉത്തരം കണ്ടെത്തുന്നവരിൽനിന്ന് 50 പേർക്ക് വൈജ്ഞാനിക പുസ്തകങ്ങൾ സമ്മാനമായി നൽകും. ഏറ്റവും കൂടുതൽ അന്വേഷകരെ പങ്കെടുപ്പിക്കുന്ന സ്ഥാപനം/ ഗ്രന്ഥശാല/ സംഘടനയ്ക്ക് ഓരോ വിഭാഗത്തിനുമായി ആകെ അരലക്ഷം രൂപവരെ വിലയുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. പങ്കെടുക്കുന്നവർ akgcentre.in/treasurehunt എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം.
ഫോൺ: 99952 23221 .
