ഗുരുവായൂരപ്പൻ അസോസിയേറ്റ്സിന്റെ 22ാം വാർഷികാഘോഷവും, ഓണക്കോടി വിതരണവുംനാളെ, നടൻകൊല്ലം തുളസി ഉത്ഘാടനം ചെയ്യും1 min read

തിരുവനന്തപുരം:22 വർഷമായി തലസ്ഥാനനഗരയിൽ അഞ്ചോളം ബ്രാഞ്ചുകളുമായി പ്രവർത്തിക്കുന്ന ഗുരുവായൂരപ്പൻ അസോസിയേറ്റ്സിന്റെ  22-ാം വാർഷികാഘോഷവും ഓണക്കോടി വിതരണവും ചികിത്സാധനസഹായവും നാളെ 11 മണിയ്ക്ക് തൈക്കാട് ഗാന്ധിസ്‌മാരകനിധി ഹാളിൽ വച്ച് നടത്തുകയാണ്. ജീവകാരുണ്യ പ്രവർത്തനവും ഓണ ക്കോടി ഓണക്കിറ്റ് വിതരണം, പഠനോപകരണ വിതരണം, കാൻസർ രോഗികൾക്കുള്ള ധനസഹായം എന്നിവ നൽകിവരുന്ന ഗുരുവായൂരപ്പൻ അസോസിയേറ്റ്സിന് കേന്ദ്രസർക്കാർ അംഗീകാരം,ജസ്റ്റ്ഡയൽ അംഗീകാരം, തുടങ്ങിയ ബഹുമതി കൾ ലഭിച്ചിട്ടുണ്ട്

സേവനമനോഭാവമുള്ള സ്റ്റാഫുകൾ ഗുരുവായൂരപ്പൻ അസോസിയേറ്റ്സിന്റെ മാത്രം പ്രത്യേകതയാണ്. തൊഴിൽതേടി എത്തുന്നവർക്കും നിർദ്ദനവിദ്യാർത്ഥികൾക്കും ഈ സ്ഥാപനം ഒരു ആശ്വാസമായി പ്രവർത്തിക്കുന്നു. പ്രസ്‌തുത ചടങ്ങിൽ പ്രശസ്‌ത സിനിമ സീരിയൽ താരം, ശ്രീ കൊല്ലം തുളസി ഉദ്ഘാടനം നിർവഹിക്കും.

ഗുരുവായൂരപ്പൻ അസോസിയേറ്റ്സ് മാനേജിംഗ് ഡയറക്‌ടർ R. അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. ശ്രീമതി. വിദ്യ. B ഏവർക്കും സ്വാഗതം ആശംസിക്കും. ബി.ജെ.പി ദേശീയ നിർവാഹ സമിതി അംഗം ശ്രീ കരമന ജയൻ ചികിത്സാ ധനസഹായവും +2 വിന് ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് സമ്മാനവും നൽകും. വിശിഷ്ട വ്യക്തി ശ്രീ. M.R. ഗോപകുമാർ അവർകളെ പൊന്നാട അണിയിച്ച് ആദരിക്കുന്നു.

വിശിഷ്ട വ്യക്തികളായ ശ്രീ. ആറാലുംമൂട് ചന്ദ്രബാബു, C.G.L.S ഡയറക്‌ടർ ശ്രീ. റോബർട്ട് സാം, മദ്യവർജന സമിതി സെക്രട്ടറി ശ്രീ. റസൽ സബർമതി, ശ്രീ, പ്രേം ജനചിന്ത എന്നിവർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *