തിരുവനന്തപുരം :അനാഥ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിന് 1960 ൽ ആരംഭിച്ച സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നടത്തിപ്പിനെ കുറിച്ച് കഴിഞ്ഞ അഞ്ചുവർഷമായി വ്യാപക ആക്ഷേപമാണ്. ഭാരവാഹികളുടെ ഒത്താശയോടെ കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയ തുൾപ്പെടെയുള്ള നിരവധി ആക്ഷേപങ്ങൾ പുറത്തുവന്നിട്ടും സർക്കാറിന്റെ ഭാഗത്ത് തികഞ്ഞ നിസംഗതയാണ്.
കുഞ്ഞുങ്ങളെ ദത്ത് നൽകുന്നതിൽ വ്യാപകമായ ക്രമക്കേടുള്ളതായും ആക്ഷേപങ്ങളുണ്ട്.
വ്യാജഅംഗത്വം നൽകി യാതൊരു പക്വതയില്ലാത്ത എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകരെ ഉപയോഗിച്ച് സമിതിയുടെ ഭരണം പിടിച്ചെടുത്തതാണ് സമിതിയുടെ ഇന്നത്തെ ദുര വസ്ഥയ്ക്ക് കാരണമായത്.
സമിതിയിൽ വളരുന്ന കുട്ടികൾക്ക് പോഷകാഹാരകുറവും രോഗങ്ങളും മാതൃ സമാന ലാളനയും ലഭിക്കാതെ നിരന്തരം ചികിത്സയിലാണ്.
ചില കുഞ്ഞുങ്ങൾ കൃത്യമായ പരിചരണവും ചികിത്സയും ലഭിക്കാതെ ഇതിനകം മരണപ്പെട്ടു. സമിതി ജീവനക്കാർ കുഞ്ഞുങ്ങളെ ശ്രദ്ധയോടെ പരിചരിക്കാത്ത തിനാൽ സമിതിയിലെ ആരോരുമില്ലാത്ത കുഞ്ഞുങ്ങളുടെ ജീവന് തന്നെ ഭീഷണിയായിരിക്കുകയാണ്.
സിപിഎമ്മിന്റെ നേതാക്കളുടെ ആശ്രിതർക്ക് ജോലി നൽകുവാനുള്ള സ്ഥാപനമായി സമിതി മാറിയിരിക്കുകയാണ്. ആരംഭം മുതൽ സമിതിയുടെ രക്ഷാധികാരിയായിരുന്ന ഗവർണർ വിവാദങ്ങളെ തുടർന്ന് ഈ പദവിയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ പോലും വീഴ്ചകൾ തിരുത്തുവാൻ സിപിഎമ്മോ സർക്കാരോ തയ്യാ റായില്ല.ശിശു ദിന സ്റ്റാമ്പ് വില്പനയിലൂടെ കോടികളുടെ വാർഷിക വരുമാനമാണ് സമി തിക്കുള്ളത്.
അനാഥരാകുന്ന കുഞ്ഞുങ്ങളുടെ ഭാവിയോർത്ത് സമിതിയുടെ ഭരണം ഉടനടി സർക്കാർ ഏറ്റെടുക്കണമെന്നും, മുതിർന്നവരെ സമിതിയുടെ ഭരണനേതൃത്വം ഏൽപ്പിക്കാൻ തയ്യാറാകണമെന്നും അഭ്യർത്ഥിച്ച് ശിശു ക്ഷേമ സംരക്ഷണ സമിതി ചെയർമാൻ ആർ.എസ്. ശശികുമാറും കൺവീനർ ചെമ്പഴന്തി അനിലും, സെക്രട്ടറി ഉള്ളൂർ മുരളിയും മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നിവേദനം നൽകി.
