പൊഴിയൂർ ഉദിയൻകുളങ്ങര റോഡിൽ വീണ്ടും രാത്രിയിൽ കുഴി കുത്താൻ ഒരുങ്ങി വാട്ടർ അതോറിറ്റി തടഞ്ഞ് ബിജെപി പ്രവർത്തകരും നാട്ടുകാരും1 min read

 

തിരുവനന്തപുരം (ഉദിയൻ കുളങ്ങര ):വീണ്ടും തുടർ സമരവുമായി ഭാരതീയ ജനതാ പാർട്ടി . പൊഴിയൂർ ഉദിയൻകുളങ്ങര റോഡിൽ വീണ്ടും രാത്രിയിൽ കുഴി കുത്താൻ ഒരുങ്ങി വാട്ടർ അതോറിറ്റി തടഞ്ഞ് ബിജെപി പ്രവർത്തകരും നാട്ടുകാരും.മരിയാപുരം ആശ്രമത്തിനു സമീപം ട്രാൻസ്ഫോർമറിന് എതിർവശത്ത് വാട്ടർ അതോറിറ്റി എടുത്ത കുഴിയിൽ ഇന്നും മൂന്നുവാഹനങ്ങൾ അപകടത്തിൽപ്പെട്ടു.ഒരു മധ്യവയസ്കന്റെ തല പൊട്ടി.

അഞ്ചു ദിവസങ്ങൾക്ക് മുമ്പ് ഇതേ ആവശ്യം ഉന്നയിച്ച് ഭാരതീയജനതാപാർട്ടി സമരം നടത്തിയിരുന്നു. അപകടകരമായ കുഴികൾനികത്തിയശേഷം റോഡ് പൊളിച്ചാൽ മതി എന്ന ആവശ്യവുമായി ബിജെപിപ്രതിഷേധിച്ചു .പാറശാല പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പണി നിർത്തി വയ്ക്കുകയും ബിജെപി പ്രവർത്തകരുടെയും നാട്ടുകാരുടെയും ആവശ്യം മാനിച്ചുകൊണ്ട് ശാശ്വത പരിഹാരം ഉണ്ടാക്കിയ ശേഷം മാത്രമേ റോഡ് ഇനിപൊളിക്കുകയുള്ളൂ എന്ന ഉറപ്പിന്മേൽ എടുത്ത കുഴികൾ നികത്തിച്ച് സമര പരിപാടിഅവസാനിപ്പിച്ചു.

പ്രതിഷേധ പരിപാടിക്ക് ബിജെപി സംസ്ഥാന സമിതി അംഗവും വാർഡ് മെമ്പറുമായ പൂഴിക്കുന്ന്ശ്രീകുമാർ, മണ്ഡലം ജനറൽ സെക്രട്ടറിആശ്രമം പ്രശാന്ത്, മണ്ഡലം ട്രഷറർ കോമളകുമാർ , ഏരിയ പ്രസിഡൻറ് വിജീഷ്, ചെങ്കൽ ഏരിയ പ്രസിഡൻറ് കോയിക്കൽ സൂരജ് ,ജനറൽ സെക്രട്ടറി ബിജു, യുവമോർച്ച മണ്ഡലം പ്രസിഡൻറ് വിജയദർശൻ ,ചിത്തിര, രഞ്ജിത്ത്, അനിൽകുമാർ,ശ്യംലാൽ, അച്ചു , നന്ദൻതുടങ്ങിയവർ നേതൃത്വം നൽകി