ഓൾ കേരള LPST റാങ്ക്‌ഹോൾഡേഴ്‌സ് അസോസിയേഷൻ സെക്രട്ടേറിയറ്റിന് മുന്നിലെ സമരം 114-ാം ദിവസത്തിലേക്ക്; സമരസമിതി കൺവീനർ വളർമതി മരണവരെ നിരാഹാര സമരത്തിൽ1 min read

 

തിരുവനന്തപുരം: LPST റാങ്ക്‌ഹോൾഡേഴ്‌സിന്റെ നിയമനാവശ്യം ഉന്നയിച്ച് ഓൾ കേരള LPST റാങ്ക്‌ഹോൾഡേഴ്‌സ് അസോസിയേഷൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിവരുന്ന അനിശ്ചിതകാല രാപ്പകൽ സമരം 114-ാം ദിവസത്തിലേക്ക് കടന്നു. നിയമനനടപടികൾ വൈകുന്നതിൽ പ്രതിഷേധിച്ച് സമരസമിതി കൺവീനർ വളർമതി തല മുണ്ഡനം ചെയ്ത് പ്രതിഷേധം രേഖപ്പെടുത്തുകയും തുടർന്ന് ഇന്നലെ മുതൽ മരണവരെ നിരാഹാര സമരം പ്രഖ്യാപിക്കുകയും ചെയ്തു.

സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്ന് ചാത്തന്നൂർ മണ്ഡലം എം.എൽ.എ ശ്രീ. ഗോപകുമാർ, മുൻ ധനകാര്യ മന്ത്രിയും നിലവിലെ എം.എൽ.എയുമായ എൻ. ബാലഗോപാൽ, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ശ്രീ വി ജോയ്,IASA ഭാരവാഹികൾ, യുവമോർച്ച സംസ്ഥാന പ്രസിഡന്റ് മനു പ്രസാദ് എന്നിവർ സമരപ്പന്തൽ സന്ദർശിച്ചു.

LPST റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ നിയമനപ്രതിസന്ധി പരിഹരിക്കണമെന്നും അർഹമായ ഒഴിവുകൾ റിപ്പോർട്ട് ചെയ്ത് നിയമനനടപടികൾ വേഗത്തിലാക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. നീണ്ടുനിൽക്കുന്ന സമരം ഉദ്യോഗാർഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് നീതി ഉറപ്പാക്കണമെന്ന ആവശ്യവും ഉയർന്നു.

നിയമനം ലഭിക്കുക എന്നത് ഉദ്യോഗാർഥികളുടെ അവകാശമാണെന്നും അത് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നത് അംഗീകരിക്കാനാവില്ലെന്നും അസോസിയേഷൻ വ്യക്തമാക്കി. അർഹമായ നിയമനം ഉറപ്പാക്കുന്നതുവരെ ജനാധിപത്യപരമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ബന്ധപ്പെട്ട അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്നും അസോസിയേഷൻ അറിയിച്ചു.