നട്ടെല്ലിന് ഗുരുതര ക്യാൻസർ ബാധിച്ച യുവതി കാരുണ്യം തേടുന്നു..സുമനസുകൾ കരുണ കാണിക്കണേയെന്നപേക്ഷിക്കുന്നു.1 min read

തിരുവനന്തപുരം :നെയ്യാറ്റിൻകര കുളത്തൂരിൽ നട്ടെല്ലിൽ ക്യാൻസർ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന വീണ (41 വയസ്സ്) എട്ടാം ക്ലാസിൽ പഠിക്കുന്ന മകൻ ആദി, കൂലിപ്പണിക്കാരനായ ഭർത്താവ് രാജീവുമടങ്ങിയ നിർധനരായ കുടുംബം സുമനസ്സുകളുടെ കാരുണ്യം തേടുന്നു… കരുണ കാണിക്കണേഎന്നപേഷിക്കുന്നു.

2023 ഏപ്രിൽ 16-ന് ഉണ്ടായ ഒരു വീഴ്ചയെ തുടർന്നാണ് നട്ടെല്ലിൽ ക്യാൻസർ രോഗബാധിതയാണെന്ന കാര്യം മനസ്സിലാവുന്നത്. തുടർ ചികിത്സയ്ക്കിടയിൽ, തിരുവനന്തപുരം RCC-യിൽ നടത്തിയ സ്കാനുകളും പരിശോധനകളും വഴി, “ലോഗ്രേഡ് കോൺഡ്രോ സാർക്കോമ” എന്ന അപൂർവ്വമായ നട്ടെല്ല് ക്യാൻസർ രോഗം കണ്ടെത്തി. 14 ഇമ്മ്യൂണോ തെറാപ്പി എടുത്തിട്ടും രോഗത്തിൽ മാറ്റമുണ്ടായില്ല. ഇപ്പോൾ രോഗബാധ വലതു കാലിലേക്കും വ്യാപിച്ച് കാലുകളുടെ ചലന ശേഷി 75% നഷ്ടപ്പെട്ട് അസഹ്യമായ വേദന അനുഭവിക്കുകയാണ്. നിലവിൽ ജി.ജി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന വീണയ്ക്ക് 14 മണിക്കൂറോളം നീണ്ടുനിൽക്കുന്ന വലിയൊരു നട്ടെല്ല് ശസ്ത്രക്രിയ നിർദ്ദേശിച്ചിരിക്കുകയാണ് ജീവിതത്തിലേക്ക് തിരികെ വരാൻ.
ഈ ശസ്ത്രക്രിയക്കും അനുബന്ധ ചികിത്സയ്ക്കും കൂടി ഏകദേശം 25 ലക്ഷം രൂപയ്ക്കു മുകളിൽ ചിലവ് വരുമെന്നാണ് ഹോസ്പിറ്റലിൽ നിന്നും അറിയിച്ചിരിക്കുന്നത്. ഈ സർജറി നടത്തുവാൻ വീണയുടെ കൂലിപ്പണി ചെയ്യുന്ന ഭർത്താവ് രാജീവിനും കുടുംബത്തിനും ചിന്തിക്കാനാവില്ല. കുടുംബത്തിന്റെ നിസ്സഹായ അവസ്ഥ മനസ്സിലാക്കി നമുക്കേവർക്കും ഈ കുടുംബത്തോടൊപ്പം ചേർന്ന് നിന്നുകൊണ്ട് വീണയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാം. എല്ലാവരുടെയും സഹായസഹകരണങ്ങൾ അഭ്യർത്ഥിച്ചുകൊള്ളുന്നു.

സുരേഷ് കുമാർ (വാർഡ് മെമ്പർ)
Mob: +919846223816

രാജീവ്‌ ( ഭർത്താവ്)
Mob: 9074662381

അക്കൗണ്ട് വിവരങ്ങൾ

Veena K. Nair
Dhanalekshmi Bank, Udiyankulangara
Account No.: 020405300005481
IFSC Code: DLXB0000204

*GPay/PhonePe Number: 9946268625*

Leave a Reply

Your email address will not be published. Required fields are marked *