തിരുവനന്തപുരം : ഫെബ്രുവരി 6 മുതൽ 15 വരെ ദുബായ് ഫുജൈറയിൽ നടക്കുന്ന ലോക യൂത്ത് ലീഗ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ പൂജപ്പുര പുന്നക്കാമുകൾ സ്വദേശി ജി കെ പ്രദീപിനെ വേൾഡ് കരാട്ടെ റെഫ്‌റിയായി തെരഞ്ഞെടുത്തു . ലോക കരാട്ടെ മത്സരങ്ങൾ ഇനി നിയന്ത്രിക്കുന്നത് ക്യോഷി ജി കെ പ്രദീപ് അയിരിക്കും .
കരാട്ടേയിൽ ഉയർന്ന തലത്തിലുള്ള ഒരു മാസ്റ്റർ അല്ലെങ്കിൽ അധ്യാപകനെ സൂചിപ്പിക്കുന്ന ജാപ്പനീസ് പദമാണ് ക്യോഷി . ലോക കരാട്ടെ റഫ്‌റി പരീക്ഷയിലാണ് കരാട്ടെ ഇന്ത്യ ഓർഗനൈസേഷനെ പ്രതിനിധികരിച്ചു കേരളത്തിൽ നിന്നും എത്തിയ പ്രദീപ് തെരെഞ്ഞെടുക്കപ്പെട്ടത് .
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ആദ്യത്തെ വേൾഡ് കരാട്ടെ ഫെഡറഷൻ റഫറി ആണ് ജികെ പ്രദീപ്. കരാട്ടെ കേരള അസോസിയേഷൻ സ്പോർട്സ് കമ്മീക്ഷൻ ചെയർമനും നിലവിൽ ഏഷ്യൻ കരാട്ടെ ജഡ്ജും , ഷിർട്ടോയു കരാട്ടെ ഡോ ഇന്റർ നാഷണലിന്റെ ചീഫ് ടെക്നിക്കൽ ഡയറക്ടറും ഏഷ്യൻ കരാട്ടെ ഫെഡറഷന്റെ റഫ്റിയുമാണ് പ്രദീപ്.
കഴിഞ്ഞ 30വർഷങ്ങളായി കരാട്ടെ രംഗത്ത് തിരുവനന്തപുരം ജില്ലയിൽ ജികെ പ്രദീപ്ന്റെ നേതൃത്വതിൽ ആൺകുട്ടികളും പെൺകുട്ടി കളും ഉൾപ്പടെ 5000 ത്തോളം വിദ്യാർത്ഥികളാണ് പരിശീലിക്കുന്നത് . രാജ്യത്തിനും കേരളത്തിലെ മുഴുവൻ കരാട്ടെ താരങ്ങൾക്കും ജികെ പ്രദീപ് ന് ലഭിച്ച ഈ ബഹുമതി മുതൽ കൂട്ടാകും
ഭാര്യ ശിവ ശരണ്യ (ബ്ലാക്ക് ബെൽറ്റും കരാട്ടെ പരിശീലക ) മക്കൾ : അനീശ്വർ പ്രദീപ് (ദേശീയ കരാട്ടെയിൽ പരിശീലനം ) , ദേവേശ്വർ പ്രദീപ് (കരാട്ടെ പരിശീലനം )
