വിത്തുട്ട് : പരിസ്ഥിതി പുനഃസ്ഥാപനത്തിനായി വനം വകുപ്പിന്റെ നവീന പദ്ധതി1 min read

തിരുവനന്തപുരം :മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിനും പരിസ്ഥിതി പുനഃ സ്ഥാപനത്തിനും ‘വിത്തൂട്ട്’ എന്ന നവീന പദ്ധതിയുമായി വനം വകുപ്പ്. മനുഷ്യ-വന്യജീവി സംഘർഷത്തിൻ്റെ ഭാഗമായി നടപ്പിലാക്കുന്ന ഫുഡ്, ഫോഡർ, വാട്ടർ (Food, Fodder, Water) എന്ന ബൃഹദ് പദ്ധതിയുടെ ഭാഗമായാണ് വിത്തുട്ട് പദ്ധതി നടപ്പിലാക്കുന്നത്. ജൂൺ 15 മുതൽ ആഗസ്റ്റ് 15 വരെ വിത്തുകൾ (വിത്തുണ്ടകൾ) കേരളമൊട്ടാകെ വിതരണം ചെയ്യുന്നു.

ഈ പദ്ധതിയിലൂടെ വനത്തിനുള്ളിലെ ഭക്ഷ്യലഭ്യത വർദ്ധിപ്പിക്കുകയും ഇതിലൂടെ മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാനും കഴിയും. മണ്ണിന്റെയും കമ്പോസ്റ്റിന്റെയും മിശ്രിതത്തിൽ പൊതിഞ്ഞ നാടൻ സസ്യങ്ങളുടെ വിത്തുകളാണ് വിത്തുണ്ടകളിൽ ഉള്ളത്. സൂര്യതാപത്തിൽ ഉണങ്ങാതെ വിത്തിനെ സംരക്ഷിച്ചു മുളച്ചു പൊന്തുന്നതിനും സഹായകമാണ് വിത്തുണ്ടകൾ.

മണ്ണ്,ചാണകം, മഞ്ഞൾ തുടങ്ങിയവ ചേർത്തുള്ള ആവരണം വിത്തുണ്ടകൾക്ക് ജീവികളിൽ നിന്നുള്ള പ്രതിരോധം നൽകുന്നു.

മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിനു പുറമേ പാരിസ്ഥിതിക സന്തുലനാവസ്ഥയും ഗുണനിലവാരം ‘മെച്ചപ്പെടുത്തുവാനും, കാലാവസ്ഥാ വ്യതിയാനത്തിന്റെ തോത് കുറയ്ക്കുവാനും വിത്തൂട്ട് പദ്ധതിയിലൂടെ കഴിയും.

കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ തയാറാക്കാം എന്നതും പ്രതികൂലാവസ്ഥകളെ നേരിടാനുള്ള സ്വാഭാവിക ശേഷിയും. വിസ്തൃതമായ ഇടങ്ങളിൽ ഒരേ സമയത്ത് വ്യാപനസാധ്യതയും വിത്തുണ്ടകളുടെ പ്രാധാന്യത്തെ സൂചിപ്പിക്കുന്നു. ജൈവിക അജൈവിക സമ്മർദ്ദങ്ങളാൽ ഇല്ലാതായ വൈവിദ്ധ്യം പുനസൃഷ്ടിക്കാനും വിത്തുണ്ടകൾ വഴിയൊരുക്കും.

ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകൾക്കു അനുസൃതമായാണ് വിത്തുണ്ടകളിലെ സസ്യ ഇനങ്ങൾ നിശ്ചയിക്കുന്നത്. സ്വാഭാവികമായി കാണുന്ന തദ്ദേശീയ ഇനങ്ങളുടെ വിത്തുകൾ മാത്രമാണ് വിത്തുണ്ടകളിൽ ഉപയോഗിക്കുക. വന്യജീവികൾക്കു ഭക്ഷണം ഉറപ്പാക്കുന്ന മുള പോലെയുള്ള സസ്യങ്ങൾ.

ഫലവൃക്ഷങ്ങൾ, ഭക്ഷണയോഗ്യമായ പുല്ലുകൾ, സസ്യങ്ങൾ, പഴവർഗ വൃക്ഷങ്ങൾ തുടങ്ങിയവക്ക് മുൻഗണന നൽകുന്നു.

നെയ്യാർ റെയ്ഞ്ചിൻ്റെ വിത്തൂട്ട് പരിപാടിയുടെ ഉൽഘാടനം  വിജുവർഗീസ് IFS (DCF കേരള വനം വന്യജീവി വകുപ്പ് )നിർവ്വഹിച്ചു

അസി: വൈൽഡ് ലൈഫ് വാർഡൻ  അനീഷ് കുമാറിൻ്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ നെയ്യാർ മുല്ലയാറ്റ്മുക്കിൽ വനം വകുപ്പ് ജീവനക്കാരും വൈൽഡ് ലൈഫ് ആൻ്റ് നേച്ചർ കെയർ പ്രസിഡൻ്റും മോഡൽ സ്കൂൾ 1980 ബാച്ച് അലുമിനി മെമ്പറുമായ S പ്രദീപും വിത്തൂട്ട് പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *