തിരുവനന്തപുരം :ഇൻസ്റ്റിറ്റ്യൂഷണൽ ട്വിന്നിംഗ് പരിപാടിയ്ക്ക് കാർഷിക കോളേജിൽ തുടക്കമായി.തൈക്കാട് ഗവൺമെൻറ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിലെ എം എഡ് വിദ്യാർത്ഥികൾക്കായി ഇഷ്ടം (ഇന്നൊവേറ്റീവ്, സിനർജിക്, ഹോളിസ്റ്റിക് ടീച്ചിംഗ് ആൻഡ് അഗ്രികൾച്ചറൽ മെന്റർഷിപ്പ്) എന്ന പേരിൽ അഞ്ചുദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ട്വിന്നിംഗ് പ്രോഗ്രാമിന് വെള്ളായണി കാർഷിക കോളേജിൽ തുടക്കമായി.
കാർഷിക കോളേജിലെ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ നേതൃത്വത്തിലാണ് അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന പരിപാടി നടത്തുന്നത്. തൈക്കാട് ഗവൺമെൻറ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. രാഹുൽ വി.ആർ. അധ്യക്ഷനായ ചടങ്ങിൽ ഡീൻ ഓഫ് ഡോ. റോയ് സ്റ്റീഫൻ പരിപാടി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ഡോ. സ്വപ്ന അലക്സ്, ഡോ. അലൻ തോമസ്, ഡോ. ഫൈസൽ എം.എച്ച്., ഡോ. റാണി ബി., ഡോ. സജീന എസ്., വിദ്യാർത്ഥി പ്രതിനിധി അതുൽ എന്നിവർ സംസാരിച്ചു.
മികച്ച അക്കാദമിക് പാരമ്പര്യമുള്ള രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങിൽ നിന്നുള്ള അറിവും സംസ്കാരവും പരസ്പര സഹവർത്തിത്വത്തോടെയുള്ള വിദ്യാർത്ഥികൾക്ക് പകർന്നു നൽകുകയാണ് ഈ പാഠ്യപദ്ധതിയുടെ ഉദ്ദേശം.
