സെന്‍ട്രല്‍ ജയിലില്‍ Central Intrusion Monitoring System (CIMS) സ്ഥാപിച്ചു.1 min read

തിരുവനന്തപുരം:പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ ഒരു ബ്ലോക്കില്‍ സുരക്ഷയുടെ ഭാഗമായി ആധുനിക രീതിയിലുള്ള സെന്‍സറുകള്‍ അടങ്ങിയ Central Intrusion Monitoring System (CIMS) സ്ഥാപിച്ചു. കേരള പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക സെക്യൂരിറ്റി സിസ്റ്റം ആയ CIMS കണ്‍ട്രോള്‍റൂമിന്റെ നിരീക്ഷണത്തിലായിരിക്കും പ്രവര്‍ത്തിക്കുക. പ്രസ്തുത സംവിധാനത്തിന്റെ ഉദ്ഘാടനം ജയില്‍ വകുപ്പ് മേധാവി ബല്‍റാംകുമാര്‍ ഉപാദ്ധ്യായ IPS നിര്‍വ്വഹിച്ചു. കെല്‍ട്രോണ്‍ മാനേജിംഗ് ഡയറക്ടര്‍ ശ്രീകുമാര്‍, സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ബിനോദ് ജോര്‍ജ്ജ്, ജോയിന്റ്‌ സൂപ്രണ്ട് സമീര്‍ എ, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ വിഷ്ണു എസ്., കിച്ചു എസ്., വെല്‍ഫെയര്‍ ഓഫീസര്‍മാരായ വി.എസ്.സുമന്ത്, ജെ.ബി.രജീഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.

ജയില്‍ സുരക്ഷാക്രമീകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ Technology യോടുകൂടിയ മേല്പറഞ്ഞ സെക്യൂരിറ്റി സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ കെല്‍ട്രോണിന്റെ നേതൃത്വത്തില്‍ സൗജന്യമായിട്ടാണ് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ സ്ഥാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *