തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ടായി കെ.ജയകുമാർ ഐ.എ.എസും(Rtd) അംഗമായി അഡ്വ.കെ രാജുവും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.1 min read

തിരുവനന്തപുരം :തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റയി കെ. ജയകുമാർ ഐ.എ.എസും(Rtd) അംഗമായി അഡ്വ.കെ രാജുവും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് രാവിലെ 11.30 ന് ആയിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകൾ. ബോർഡ് സെക്രട്ടറി പി.എൻ ഗണേശ്വരൻ പോറ്റി ഇരുവർക്കും സത്യ വാചകം ചൊല്ലിക്കൊടുത്തു. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ. പി.ഡി. സന്തോഷ്കുമാർ ചടങ്ങിൽ അധ്യക്ഷനായിരുന്നു. ദേവസ്വം തുറമുഖ സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവൻ, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ, പൊതുവിദ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത്, മുൻ അംഗം അഡ്വ. എ. അജികുമാർ, വി.ജോയ് എംഎൽഎ ,കെ.ഡി.ആർ. ബി ചെയർമാൻ കെ.ബി മോഹൻദാസ്, മുൻ മന്ത്രി സി.ദിവാകരൻ, മുൻ എംപി പന്ന്യൻ രവീന്ദ്രൻ എന്നിവർ ഉൾപ്പെടെ നൂറുകണക്കിന് പേർ ചടങ്ങിന് സാക്ഷ്യം വഹിക്കുന്നതിന് എത്തിയിരുന്നു. സത്യപ്രതിജ്ഞയ്ക്ക് ശേഷം ആദ്യ ബോർഡ് യോഗം ചേർന്നു. 1949 ഓഗസ്റ്റ് 1 ന് രൂപീകൃതമായ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ 24 -)മത് പ്രസിഡന്റാണ് കെ.ജയകുമാർ ഐഎഎസ്(Rtd). കേരള സംസ്ഥാനത്തിന്റെ മുൻ ചീഫ് സെക്രട്ടറിയും മലയാള സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസറും ആയിരുന്നു. മുൻപ് രണ്ടുതവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് ചീഫ് കമ്മീഷണർ പദവി വഹിച്ചിട്ടുണ്ട്. അംഗമായി സത്യപ്രതിജ്ഞ ചെയ്ത അഡ്വ. കെ .രാജു മുൻ വനം ക്ഷീരസംരക്ഷണ വകുപ്പ് മന്ത്രിയും പുനലൂരിൽ നിന്ന് മൂന്നു തവണ നിയമസഭാംഗവും ആയിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *