മഴ ശക്തമായി തുടരുന്നു, തിരുവനന്തപുരത്ത് വീടുകളിൽ വെള്ളം കയറി1 min read

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീടുകളിൽ വെള്ളം കയറി. കനത്തമഴയിൽ പട്ടം തേക്കുമൂട് ബണ്ട് കോളനിയിലേയും ഉള്ളൂർ ഭാഗത്തേയും വീടുകളിലാണ് വെള്ളം കയറിയിരിക്കുന്നത്ത് . ഡ്രൈനേജ് സംവിധാനം നിറഞ്ഞു കവിഞ്ഞത് മൂലമാണ് ഉള്ളൂരിൽ വെള്ളക്കെട്ടിന് കാരണമായത്. വെള്ളംകയറിയ സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

ഉള്ളൂരിലെ തുറുവിക്കൽ പ്രദേശത്തെ ചൈതന്യ റസിഡൻസ് അസോസിയേഷൻ മേഖലയിലും വെള്ളക്കെട്ട് രൂക്ഷമാണ്. ഇവിടെ മാസ്ക്കുലർ ഡിസ്ട്രോഫി ബാധിച്ച കുട്ടിയുടെ വീട്ടിലും വെള്ളം കയറിയിരിക്കുകയാണ് . ഈ കുട്ടിയെ വീൽ ചെയറിൽ മാറ്റാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിൽ.

Leave a Reply