‘നല്‍കിയ പിന്തുണയ്‌ക്കെല്ലാം നന്ദി, കുറച്ചുകൂടി നന്നായി മത്സരിക്കാമായിരുന്നു’; ഇന്ത്യയുടെ അഭിമാനം പ്രഗ്യാനന്ദ1 min read

ചെസ് ലോകകപ്പില്‍ വെള്ളിമെഡല്‍ നേടി ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തിയ ആര്‍ പ്രഗ്യാനന്ദയെ  ആശംസകള്‍ കൊണ്ട് പൊതിയുകയാണ് രാജ്യമൊന്നാകെ.

ലോക ഒന്നാം നമ്പർ  താരത്തെ നല്ല രീതിയിൽ വിറപ്പിച്ച ശേഷമാണ് കലാശ പോരില്‍ പ്രഗ്യാനന്ദ  കീഴടങ്ങിയത്. അതും ടൈബ്രക്കിലായിരുന്നു കാള്‍സന്റെ വിജയം. വിശ്വനാഥന്‍ ആനന്ദിന് ശേഷം ലോകകപ്പില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ്    പ്രഗ്യാനന്ദ.

ഇതിനിടെ ഫൈനല്‍ മത്സര ശേഷം തന്റെ പ്രകടനത്തെക്കുറിച്ചും ലഭിച്ച പിന്തുണയെക്കുറിച്ചും പ്രതികരിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ അഭിമാന താരം. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോടെയാരുന്നു താരത്തിന്റെ ഈ  പ്രതികരണം.

‘മത്സരത്തിലുടനീളം ഞാന്‍ ശാന്തനായിരുന്നു.മറ്റ് വികാരങ്ങളൊന്നുമുണ്ടായില്ല. മികച്ച പ്രകടനം നല്‍കുന്നതിലായിരുന്നു ചിന്ത. എനിക്ക് കുറച്ചുകൂടി നന്നായി മത്സരിക്കാമായിരുന്നു . എങ്കിലും കുഴപ്പമില്ല..!

ഏതൊരു മേഖലയിലും വിജയിക്കുന്നതിന് കുടുംബത്തിന്റെ പിന്തുണ പ്രധാനമാണ്. എന്റെ കുടുംബം എന്നെ അകമഴിഞ്ഞു പിന്തുണച്ചു. അതിന് ഞാന്‍ അവരോട് കടപ്പെട്ടിരിക്കുന്നു’.
– പ്രജ്ഞാനന്ദ പറഞ്ഞു.

Leave a Reply