തിരുവനന്തപുരം:പൊതുപ്രവർത്തകർ ധാർമ്മികതയും ഉത്തരവാദിത്വ ബോധവും ഉള്ളവരും ക്ഷമയോടെയും സഹനത്തോടെയുംജനങ്ങളോട് ഇടപെടുന്നവരുമായിരിക്കണമെന്ന് കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി ഹുജ്ജത്തുൽ ഉലമാ മൗലാനാ എ. നജീബ് മൗലവി പറഞ്ഞു. എസ് വൈ എഫ് സ്റ്റേറ്റ് ലീഡേഴ്സ് കാബിനറ്റ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സഹിഷ്ണുത ഏറ്റവും പ്രധാന സ്വഭാവമാക്കുന്നതോടൊപ്പം തന്നെ മതേതര രാജ്യത്തെ മതപ്രബോധനം ശ്രദ്ധിച്ചു കൊണ്ടാകുകയും വേണം.നാടിൻെറ സാംസ്കാരികപൈതൃകത്തെ ഉൾക്കൊണ്ടു കൊണ്ട്, ഉദാരതയോടെയും നന്മയോടെയും പ്രവർത്തിക്കുന്നതിലൂടെയാണ് സമൂഹത്തിന് പ്രചോദനവും പ്രതീക്ഷയും നൽകാൻ പൊതുപ്രവർത്തകനു സാധിക്കുകയുള്ളൂയെന്നും മൗലാനാ നജീബ് മൗലവി കൂട്ടിച്ചേർത്തു. പ്രസിഡണ്ട് സയ്യിദ് ഹാശിം ബാഫഖി തങ്ങൾ, സയ്യിദ് അബ്ദുൽ ഖയ്യൂം ശിഹാബ് തങ്ങൾ, വി താജുദ്ദീൻ മാസ്റ്റർ എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു.
സിയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ പ്രാർത്ഥന നടത്തി. കേന്ദ്ര സമിതി ചെയർമാൻ
സയ്യിദ് ഹസൻ സഖാഫ് തങ്ങൾ നേതൃ സന്ദേശം നൽകി.
ഓപ്പണിംഗ് ,ലീഡർഷിപ്പ് ഡവലപ്മെൻ്റ് ,മെൻ്ററിംഗ്, ഓപ്പൺ ഫോറം, ഫീഡ് ബാക്ക്, തുടങ്ങി വിവിധ സെഷനുകളിൽ എ വി എം ബശീർ ബാഖവി, വർക്കല അബ്ദുറഹ്മാൻ ബാഖവി, സമദ് മൗലവി ആറ്റിങ്ങൽ,ഡോ. ഉമർ ശിഹാബ്, കെ യു ഇസ്ഹാഖ് ഖാസിമി, ബശീർ വഹബി അടിമാലി , പി കെ എസ് കോടാലിപൊയിൽ, റശീദലി വഹബി, ഒ പി മുജീബ് വഹബി, മുജീബ് ഫലാഹി, ഇ പി അശ്റഫ് ബാഖവി, സലീം വഹബി ഉപ്പട്ടി, ഡോ. എ പി സലിം, ആർ ജഅഫർ മാസ്റ്റർ,മൊയ്തീൻ വഹബി മപ്പാട്ടുകര, എ വി മൊയ്തീൻ കുട്ടി മന്നാനി, സുനീർ ഖാൻ വഹബി, ഡോ അബ്ദുൽ ഹകീം വഹബി എന്നിവർ പ്രസംഗിച്ചു.
