തിരുവനന്തപുരം :കേരള സംസ്ഥാന സുന്നി യുവജന ഫെഡറേഷൻ (എസ്.വൈ.എഫ്) സ്റ്റേറ്റ് ലീഡേഴ്സ്‌സ് കാബിനറ്റ് നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ തിരുവനന്തപുരം വിഴിഞ്ഞം എസ്.ഐ.എം ഓഡിറ്റോറിയത്തിൽ നടക്കും.
താജുൽ ഉലമാ ശൈഖുനാ കെ.കെ സദഖത്തുല്ലാ മൗലവിയുടെ നേതൃത്വത്തിൽ സ്ഥാപിതമായ കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമായെന്ന പണ്ഡിത സഭയുടെ കീഴ്ഘടകമായി 1977 മുതൽ കേരളത്തിൽ പ്രവർത്തിച്ചു വരുന്ന യുവജന സംഘമാണ് എസ്.വൈ.എഫ്. ഇസ്ലാമിന്റെ പാരമ്പര്യ സരണിയിൽ യുവതലമുറയെ ഉറപ്പിച്ചു നിർത്തുന്നതോടൊപ്പം മത-ധാർമ്മിക -വൈജ്ഞാനിക-സാമൂഹിക- സാംസ്കാരിക രംഗത്ത് നേരായ വഴി കാണിച്ചു കൊടുക്കുകയാണ് സംഘത്തിന്റെ പ്രവർത്തന ലക്ഷ്യം
കേന്ദ്രസമിതി അംഗങ്ങൾ, സ്റ്റേറ്റ് ജനറൽ കൗൺസിൽ അംഗങ്ങൾ, ജില്ലാ ഭാരവാഹികൾ എന്നിവരാണ് കാബിനറ്റിൽ പങ്കെടുക്കുന്നത്. രാവിലെ 9 മണിക്ക് സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ രാമന്തളിയുടെ പ്രാർത്ഥനയോടെ ആരംഭിക്കുന്ന കാബിനറ്റ് ജംഇയ്യത്തുൽ ഉലമാ ജനറൽ സിക്രട്ടറി ഹുജ്ജത്തുൽഉലമാ മൗലാന എ നജീബ് മൗലവി ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹാശിം ബാഫഖി തങ്ങൾ, സയ്യിദ് അബ്ദുൽ ഖയ്യും ശിഹാബ് തങ്ങൾ, പി.എസ് അബ്ബാസ് പാലക്കാട്, വി. താജുദ്ദീൻ മാസ്റ്റർ എന്നിവർ പ്രസീഡിയം നിയന്ത്രിക്കും ജംഇയ്യത്തുൽഉലമാ കേന്ദ്ര മുശാവറ അംഗങ്ങളായ എ.വി.എം ബശീർ ബാഖവി മൂന്നിയൂർ, വർക്കല അബ്ദുർറഹ്‌മാൻ ബാഖവി, അബ്ദുസ്സമദ് മൗലവി ആറ്റിങ്ങൽ എന്നിവർ ഉദ്ഘാടന സെഷനിൽ സംബന്ധിക്കും, കേന്ദ്രസമിതി ചെയർമാൻ സയ്യിദ് ഹസൻ സഖാഫ് തങ്ങൾ കൊടക്കൽ ലീഡിംഗ് മെസ്സേജ് നൽകും.
ലീഡർഷിപ്പ് ഡെവലെപ്മെൻ്റ് സെഷനിൽ ലീഡേഴ്‌സ് കോളിറ്റി, ലീഡേഴ്‌സ് ഫംഗ്ഷൻസ് ജന്നീ വിഷയങ്ങൾ പ്രമുഖ ഗ്ലോബൽ എജ്യൂ സ്കോളർ & സ്‌പീക്കർ ഡോ. ഉമർ ശിഹാബ്, കെ.യു സ്ഹാഖി ഖാസിമി എന്നിവർ അവതരിപ്പിക്കും.
മെന്ററിംഗ് സെഷനിന് സി.ബി ബശീർ വഹബി അടിമാലി, പി.കെ.എസ് കോടാലിപ്പൊയിൽ, ീദലി വഹബി എടക്കര എന്നിവർ നേതൃത്വം നൽകും.
ഓപ്പൺ ഫോറം സെഷൻ ഒപി മുജീബ് വഹബി നാദാപുരം, ഇ.പി അശ്റഫ് ബാഖവി ജികാവ്, യു ജൽഫറലി മുഈനി പുല്ലൂർ, മുജീബ് ഫലാഹി വേളം എന്നിവർ നയിക്കുമെന്ന് ഇ പി അശ്റഫ് ബാഖവി, മരുത അബ്ദുല്ലത്വീഫ് മൗലവി, pks കോടാലി പൊയിൽ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.
